Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈൻ വിമാനാക്രമണം: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 11:02 am IST
in World

വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈൻ വിമാനം തകർത്തതിനെതിരെ ഇറാൻ ജനത നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വസ്തുതകൾ റിപ്പോർട്ട് ചെയ്യാനും നിരീക്ഷിക്കാനും മനുഷ്യാവകാശ സംഘടനകളെ ഇറാൻ സർക്കാർ അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 

ഇറാനിലെ പ്രകടനങ്ങള്‍ താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് ഇറാനികളോട് ഇംഗ്ലീഷിലും ഫാര്‍സിയിലും ട്വീറ്റ് ചെയ്തു. ‘ഞാന്‍ നിങ്ങളോടൊപ്പമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇറാനിലെ ധീരരും ദീര്‍ഘക്ഷമയുള്ളവരുമായ ജനങ്ങളോട്, എന്റെ പ്രസിഡന്‍സിയുടെ തുടക്കം മുതല്‍ ഞാന്‍ നിങ്ങളോടൊപ്പം നിന്നു, എന്റെ അഡ്മിനിസ്ട്രേഷന്‍ നിങ്ങളോടൊപ്പം തുടരും,’ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ‘സമാധാനപരമായ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് അടച്ചുപൂട്ടാനോ കഴിയില്ല. ലോകം ഉറ്റുനോക്കുകയാണ്,’ നവംബറില്‍ ഉണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ അടിച്ചമര്‍ത്തലിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു,’ അദ്ദേഹം പറഞ്ഞു. 176 പേരുടെ മരണത്തിനടയാക്കിയ ഉക്രേനിയന്‍ ജെറ്റ്‌ലൈനറെ തെറ്റിദ്ധാരണയുടെ പേരില്‍ വെടിവെച്ചിട്ടതായി ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണമാണെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ ആദ്യം നിഷേധിച്ചിരുന്നു. ഇറാഖിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രേനിയന്‍ വിമാനം വെടിവെച്ചിട്ടത്. ദുരന്തത്തെക്കുറിച്ചുള്ള സൈനിക അന്വേഷണത്തില്‍ ബോയിംഗ് 737 വിമാനത്തെ തകര്‍ത്ത മിസൈലുകള്‍ കണ്ടെത്തിയതായി ഇറാൻ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ ഇറാനിയന്‍ അധികൃതര്‍ ബ്രിട്ടന്റെ അംബാസഡറെ തടഞ്ഞുവെച്ചു. അന്താരാഷ്‌ട്ര നിയമ ലംഘനമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശേഷിപ്പിച്ചതോടെ അംബാസഡറെ മോചിപ്പിക്കുകയും ചെയ്തു. നവംബറിലുണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പ്രകടനങ്ങള്‍. മുന്നൂറിലധികം പേര്‍ മരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.

മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം ഇറാനിയന്‍ പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് പ്രവേശനം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനം തകര്‍ത്തതിനെക്കുറിച്ച് ഇറാന്‍ പൂര്‍ണ്ണ വിവരണം നല്‍കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. മരിച്ചവരില്‍ 57 കനേഡിയന്‍മാരും ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖൊമൈനിയും അനുശോചനം രേഖപ്പെടുത്തി. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് സായുധ സേനയോട് ആവശ്യപ്പെട്ടു. ഉക്രൈൻന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന അമേരിക്കയുടേയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടേയും അവകാശവാദം ഇറാനിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ടെഹ്റാന്റെ കുറ്റസമ്മതം.

ഇറാനും ഇറാന്‍ ശത്രുവായി കാണുന്ന അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന ഭയം വര്‍ദ്ധിച്ചുവെങ്കിലും അമേരിക്കന്‍ താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞതിനെത്തുടര്‍ന്നാണ് ആശങ്കകള്‍ക്ക് വിരാമമായത്. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടെഹ്റാനിലെ അമീര്‍ കബീര്‍ യൂണിവേഴ്സിറ്റിയില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിരിച്ചുവിട്ടു. നൂറുകണക്കിന് ആളുകള്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, യുകെ പ്രതിനിധി റോബ് മക്കെയറിനെ കസ്റ്റഡിയിലെടുത്തതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അടിസ്ഥാനമോ വിശദീകരണമോ ഇല്ലാതെ ടെഹ്റാനിലെ ഞങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്യുന്നത് അന്താരാഷ്‌ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് റാബ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ മാപ്പ് പറയണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് അംബാസഡര്‍ വിദ്യാർത്ഥികൾക്കിടയിൽ പ്രകോപനപരമായ പ്രസ്താവനകളിറക്കി അവരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയായിന്നുവെന്ന് ഇറാനിലെ യാഥാസ്ഥിതികരോട് കൂറു പുലര്‍ത്തുന്ന തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത അംബാസഡറെ ഏതാനും മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. വിദ്യാര്‍ത്ഥികള്‍ ‘ഭരണ വിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും കാസിം സുലൈമാനിയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയതായും സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ എയ്റോസ്പേസ് കമാന്‍ഡര്‍ അപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍, ബോയിംഗ് 737 നെതിരെ ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടത് ഓപ്പറേറ്ററുടെ സ്വതന്ത്രമായ ചിന്താഗതിയായിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അമീറാലി ഹാജിസാദെ പറഞ്ഞു. ഓപ്പറേറ്റര്‍ തന്റെ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി നേടുന്നതില്‍ പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.

‘തീരുമാനിക്കാന്‍ അദ്ദേഹത്തിന് 10 സെക്കന്‍ഡ് സമയമുണ്ടായിരുന്നു. വെടിവെയ്‌ക്കാനോ വെയ്‌ക്കാതിരിക്കാനോ അദ്ദേഹത്തിന് തീരുമാനിക്കാമായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം തെറ്റായ തീരുമാനമെടുത്തു.’ ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു. വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനുശേഷം സമഗ്രമായ അന്വേഷണം നടത്താന്‍ ഇറാനു മേല്‍ അന്താരാഷ്‌ട്ര സമൂഹം സമ്മര്‍ദ്ദംചെലുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും (നഷ്ടപരിഹാരം ഉറപ്പാക്കാന്‍) പ്രസക്തമായ എല്ലാ സംഘടനകളോടും താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഫ്ലൈറ്റ് പി എസ് 752 ലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറാനികളും കനേഡിയന്‍ പൗരന്മാരുമായിരുന്നു. അവരില്‍ ഇരട്ട പൗരത്വമുള്ളവരുമുണ്ടായിരുന്നു. കൂടാതെ, ഉക്രേനിയക്കാര്‍, അഫ്ഗാനികള്‍, ബ്രിട്ടീഷുകാര്‍, സ്വീഡിഷുകാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഈ വ്യോമാക്രമണത്തില്‍ ഉത്തരവാദികളായ എല്ലാവരേയും നീതിപീഠത്തിലേക്ക് കൊണ്ടുവരുമെന്ന് റൂഹാനി ശനിയാഴ്ച ഉക്രേനിയന്‍ സര്‍ക്കാരിനോട് പറഞ്ഞു. 1988 ന് ശേഷം ഇറാനിലെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ദുരന്തമാണിത്. ഗള്‍ഫിനു മുകളിലൂടെ പറന്ന ഇറാന്‍ വിമാനം അബദ്ധത്തില്‍ യു എസ് സൈന്യം വെടിവെച്ചിട്ടിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 290 പേരും കൊല്ലപ്പെടുകയും ചെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.