മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കും. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമില്‍ ബംഗാള്‍ താരം റിച്ച ഘോഷാണ് ഏക പുതുമുഖം. വനിതാ ചലഞ്ചര്‍ ട്രോഫിയില്‍ 26 പന്തില്‍ 36 റണ്‍സെടുത്തത് അടക്കമുള്ള പ്രകടനങ്ങളാണ് റിച്ചയ്‌ക്ക് ദേശീയ ടീമിലേക്ക് വഴിതുറന്നത്. കൂടാതെ പതിനഞ്ച് വയസ് മാത്രമുള്ള വിസ്മയ താരം ഷെഫാലി വര്‍മയും ടീമിലുണ്ട്. ഷെഫാലിയുടെ ആദ്യ ലോകകപ്പാണിത്. ഫെബ്രുവരി 21നാണ് ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്നത്.
ടീമില്‍ ഇടം നേടിയവര്‍: -ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, വേദാ കൃഷ്ണമൂര്‍ത്തി, റിച്ച ഘോഷ്, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, ശിഖ പാണ്ഡെ, പൂജ വാസ്ത്രാക്കര്‍, അരുദ്ധതി റെഡി. ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിനുള്ള 16 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
















