കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ആളുകളെ ഭീതിയില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കണ്ണൂരില്‍ ഭാരതീയ വിചാര കേന്ദ്രം 37 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 15 ന് യൂത്ത് ലീഗ് കറുത്ത മതില്‍ ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയതും ആസൂത്രിതമാണ്. അമിത്ഷായുടെ യാത്രയുടെ ഭാഗമായാണ് പ്രതിഷേധമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അമിത് ഷായുടെ യാത്രയെന്നത് ആരും ആരോടും പറയാത്തതാണ്. അത് വിശ്വസിച്ചാണ് മാധ്യമ പ്രവര്‍ത്തകരും മുന്നോട്ട് പോയത്. തീരുമാനിക്കാത്ത പരിപാടിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ കേരളത്തിലെ ജനതയെ മുഴുവന്‍ ഒരു പാര്‍ട്ടി പറ്റിക്കുകയായിരുന്നു.
പൗരത്വ നിയമത്തിന്റെ പേരില്‍ ഉള്‍പ്പടെ നടക്കുന്നത് ഇതേ രീതിയിലുള്ള പ്രചാരണമാണ്. മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവര്‍ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമം. 1964 ല്‍ സിപിഎം നേതവ് ഭൂപേഷ് ഗുപ്ത പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അവിടെ പീഡനം അനുഭവിക്കുയാണെന്നും അവര്‍ക്ക് ഇവിടെ അഭയം കൊടുക്കണമെന്നും ലോക്സഭയില്‍ ആവശ്യമുന്നയിച്ചതിന് അന്നത്തെ കോണ്‍ഗ്രസ്സ ആഭ്യന്തര മന്ത്രി ഗുല്‍സരിലാല്‍ നന്ദ അനുഭാവ പൂര്‍ണ്ണമായി മറുപടി പറഞ്ഞതും ചരിത്ര രേഖയാണ്. ഇതേ തന്നെയാണ് മന്‍മോഹന്‍ സിംഗിന് അദ്വാനി നല്‍കിയത്. അതാണ് അമിത് ഷാ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. എന്‍ആര്‍സി നടപ്പാക്കിയത് 1985 ല്‍ രാജീവ് ഗാന്ധിയാണ്. എന്‍പിആര്‍ ഫ്രഖ്യാപിച്ചത് സോണിയയും മന്‍മോഹനും ചിദംബരവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം കേരളത്തിലെ ജനങ്ങളുടെ മുന്നിലെത്തുന്നില്ല. നുണകളുടെ ഘോഷയാത്രയാണ് കേരളത്തില്‍നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















