Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; എന്‍സിപിയെയും മുന്നണിയെയും വെട്ടിലാക്കി തോമസ് ചാണ്ടിയുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 10:40 am IST
in Kerala

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കണമെന്ന ചാണ്ടിയുടെ കുടുംബത്തിന്റെ നിലപാട് ഇടതുപക്ഷത്തെ വെട്ടിലാക്കി. എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്. തോമസ് ചാണ്ടിയുടെ കുടുംബം അദ്ദേഹത്തിന്റെ സഹോദരന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി, എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്നിവര്‍ക്കാണു കത്ത് നല്‍കിയത്. മാത്രമല്ല ഇക്കാര്യം മാധ്യമങ്ങളിലൂടെ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ സീറ്റ് മോഹികളായ എന്‍സിപി നേതാക്കള്‍ വെട്ടിലായി.  

ചാണ്ടിയുടെ കുടുംബത്തിന്റെ നീക്കത്തിനെതിരെ എന്‍സിപിയിലെ ഒരു വിഭാഗവും ഘടകകക്ഷികളും രംഗത്തെത്തി. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനു പൊതുപ്രവര്‍ത്തന രംഗത്ത് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെന്നും തോമസ് ചാണ്ടിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ കുടുംബാംഗത്തെ തന്നെ മത്സരിപ്പിക്കണമെന്ന കടുംപിടുത്തം മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാനിടയുണ്ടെന്നുമാണ് ഇവരുടെ അഭിപ്രായം. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചേരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാകുമെന്ന് ഇവര്‍ പറയുന്നു.

അതേസമയം, സീറ്റ് ഏറ്റെടുക്കണമെന്ന താത്പര്യമാണ് കുട്ടനാട്ടിലെ സിപിഎം നേതാക്കള്‍ക്കുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും എംഎല്‍എ എന്ന നിലയില്‍ തോമസ് ചാണ്ടി മണ്ഡലത്തില്‍ ദീര്‍ഘകാലമായി സജീവമായിരുന്നില്ല. അക്കാലയളവില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് സിപിഎമ്മുകാരുടെ ഭാഗത്തുനിന്നുവരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇനി അത്തരമൊരു സാഹചര്യമുണ്ടാക്കരുതെന്ന അഭിപ്രായമാണ് താഴെത്തട്ടിലുള്ള പല നേതാക്കള്‍ക്കുമുള്ളത്. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍നിന്നു പ്രവര്‍ത്തിക്കുന്ന അനുഭവ സമ്പത്തുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കളില്‍ പലരുടെയും താത്പര്യം. കുട്ടനാട് മണ്ഡലം സിപിഎമ്മിനു വൈകാരികമായി ബന്ധമുള്ളതാണെന്നും അത് ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും നിര്‍ദേശമുണ്ടായിരുന്നു. 

എന്നാല്‍, തോമസ് ചാണ്ടി വീണ്ടും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നിലയ്‌ക്ക് സിപിഎം സംസ്ഥാന നേതൃത്വം പ്രത്യേകം താത്പര്യമെടുത്ത് എന്‍സിപിക്ക് വീണ്ടും സീറ്റ് നല്‍കുകയായിരുന്നു. ഇത്തവണ എന്‍സിപിയില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി ഭിന്നത രൂക്ഷമായാല്‍ മണ്ഡലം ഏറ്റെടുക്കാനുള്ള അവസരമായി സിപിഎം കരുതുമെന്നാണ് എന്‍സിപി നേതാക്കളുടെ ആശങ്ക. അതിനുള്ള അവസരം ചാണ്ടിയുടെ കുടുംബം ഒരുക്കിക്കൊടുക്കുകയാണെന്നും അവര്‍ വിമര്‍ശിക്കുന്നു. യുഡിഎഫിലും ഭിന്നത ശക്തമാണ്. അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഇരുപക്ഷവും പോര്‍വിളി തുടങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.