Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പോലീസ് സംസ്ഥാനത്തിന് നാണക്കേട്: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 10:00 am IST
in Kerala

കൊച്ചി: കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ലോഡ് ഇറക്കാന്‍ സംരക്ഷണം നല്‍കണമെന്ന കോടതിയുത്തരവ് പാലിക്കാത്ത പോലീസ് സംസ്ഥാനത്തിനു നാണക്കേടാണെന്നും ഇവിടെ എങ്ങനെ ആളുകള്‍ ബിസിനസ് ചെയ്യുമെന്നും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തൊടുപുഴയിലെ കൊച്ചിന്‍ ഗ്രാനൈറ്റ്‌സില്‍ നിന്ന് കുമളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കൊണ്ടുവന്ന ടൈലുകള്‍ ഇറക്കുന്നത് സിഐടിയുക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഹര്‍ജിക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇവിടെ എങ്ങനെയാണ് ബിസിനസ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ ഇവിടെങ്ങനെ തൊഴില്‍ ലഭ്യമാക്കും, ഇതാണോ ബിസിനസ് സൗഹൃദമായ സാഹചര്യമെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നേരിട്ട് ഹാജരായ സിഐ വി.കെ. ജയപ്രകാശിനോട് എന്തുകൊണ്ടാണ് സംരക്ഷണം നല്‍കാത്തതെന്ന് കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിനാലാണെന്നായിരുന്നു മറുപടി. ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ നേരിടേണ്ടത് പോലീസിന്റെ ചുമതലയാണെന്ന് കോടതി പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണമായി ഇതു പറയേണ്ട. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കോടതിക്കറിയാമെന്നും  ഇത്തരം നടപടികള്‍ വെറുതേ വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അടുത്ത ദിവസം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സി.ഐ. നേരിട്ട് ഹാജരായി സ്വീകരിച്ച നടപടി വിശദീകരിക്കണം, സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാന്‍ 26 എ കാര്‍ഡ് കൊച്ചിന്‍ ഗ്രാനൈറ്റ്‌സിനുണ്ടെങ്കിലും രണ്ടു തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഇവരെ വച്ച് ലോഡ് ഇറക്കാന്‍ കഴിയില്ല. യൂണിയനുകള്‍ എതിര്‍ക്കുമെന്നതിനാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാനിടയുണ്ട്. ഇടുക്കി എസ്പിയും സിഐയും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അടിയന്തര മീറ്റിങ്ങ് കാരണം എസ്പിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും പോലീസ് വിശദീകരണം നല്‍കിയിരുന്നു.

ഡിസംബര്‍ ഏഴിനാണ് കുമളി സ്‌കൂളിലേക്ക് കണ്ടെയ്‌നറില്‍ ടൈലുകള്‍ എത്തിച്ചത്. കൊച്ചിന്‍ ഗ്രാനൈറ്റ്‌സ് തങ്ങളുടെ തൊഴിലാളികളെ ഉപയോഗിച്ച് 75 ശതമാനം ലോഡും ഇറക്കി കഴിഞ്ഞപ്പോള്‍ സിഐടിയു യൂണിയനില്‍ നിന്നുള്ള നാലുപേരെത്തി തടഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തി. ഇടുക്കി എസ്പിയോടും കുമളി സിഐയോടും ലോഡ് ഇറക്കാന്‍ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഡിസംബര്‍ 12ന് നിര്‍ദേശിച്ചു. സിഐടിയുവിന്റെ തൊഴിലാളികള്‍ വീണ്ടും തടഞ്ഞെങ്കിലും പോലീസ് സംരക്ഷണം നല്‍കിയില്ല. വീണ്ടും ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ ലോഡ് ഇറക്കാന്‍  പോലീസ് മതിയായ സംരക്ഷണം നല്‍കണമെന്ന് പിന്നെയും നിര്‍ദേശിച്ചു. രണ്ട് ഉത്തരവുകളും പാലിച്ചില്ല. ഒരു മാസമായി സ്‌കൂളില്‍ കിടക്കുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകളും യൂണിയന്‍കാര്‍ നശിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

India

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

പുതിയ വാര്‍ത്തകള്‍

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.