Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃപ്പുലിയൂരിലെ തൈപ്പൂയ കാവടിയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 06:01 am IST
in Samskriti

ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിനും ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനും മദ്ധ്യേയുള്ള  തൃപ്പുലിയൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പഞ്ചപാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തിരുവന്‍വണ്ടൂര്‍, തിരുവാറന്മുള, തൃക്കൊടിത്താനം എന്നിവയില്‍പ്പെട്ടതാണ്. ഭീമസേന തിരുപ്പതി എന്നും ക്ഷേത്രം അറിയപ്പെടുന്നു. നരസിംഹ ചൈതന്യത്തോടുകൂടിയ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. 

സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന തൈപ്പൂയ്യ കാവടിയാട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ എങ്ങനെ ആരംഭിച്ചു എന്നതിനെപ്പറ്റി ഭക്തരുടെ ഇടയില്‍ ഇന്നും ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ക്ഷേത്രത്തില്‍  ഊരാഴ്മ കാരായ്‌മ കൈസ്ഥാനി ആയ ഇടയ്‌ക്കാട്ടില്‍ ഇല്ലത്ത് നിന്ന് തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം തിരുവിതാംകൂറിലേക്ക് ചേര്‍ത്തു. അതോടെ പുലിയൂര്‍ ദേശത്തിന് അരാജകത്വം സംഭവിച്ചു. അക്കാലത്ത് തൃപ്പുലിയൂരപ്പന് കാവടി അഭിഷേകം നടത്തണമെന്ന് ഇല്ലത്തെ മൂത്തതിന് സ്വപ്‌നദര്‍ശനം ഉണ്ടായത്രെ. ശത്രുപീഡയാല്‍ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന മൂത്തതുമാര്‍ മനംനൊന്ത് പ്രാര്‍ത്ഥിച്ച് ഭഗവാന്റെ ഹിതമെന്തെന്ന് മനസ്സിലാക്കി 1128-ാം മാണ്ട് ചിങ്ങത്തിലെ അഷ്ടമിരോഹിണി നാള്‍ അര്‍ദ്ധരാത്രിയില്‍ അവതാര പൂജ സമയത്ത് തൃപ്പുലിയൂരപ്പന് ആദ്യമായി കാവടി അഭിഷേകം നടത്തി.

ഇടയ്‌ക്കാട്ടില്‍ ഇല്ലത്തെ മൂത്തതുമാരായ ശങ്കുണ്ണി മൂത്തത്, നാരായണന്‍ മൂത്തത്, പരമേശ്വരന്‍ മൂത്തത്, ശങ്കര ശര്‍മ്മ, ഇല്ലത്തെ മരുമക്കളായ തിരുവല്ല കാടുവള്ളില്‍ ഇല്ലത്തെ വാസുദേവ ശര്‍മ്മ, മഹാദേവശര്‍മ്മ, ബന്ധുവും ക്ഷേത്രജോലിയില്‍ സഹായിക്കുന്നതിനായി ഉണ്ടായിരുന്ന തിടനാട് അനിയന്‍ മൂത്തത്, വാരണേത്ത് കൃഷ്ണ്‍ മേസ്തിരി, പുതുവങ്ങാട്ടില്‍ അച്യുതന്‍ പിള്ള, കാവിലേത്ത് കൃഷ്ണപിള്ള, കാവിലേത്ത് ഗോപാലപിള്ള, പുളിനില്‍ക്കുന്നതില്‍ ഭാസ്‌ക്കരന്‍ നായര്‍, കൊല്ലേത്ത് ഗോപാലപണിക്കര്‍, തെക്കന്‍കോവില്‍ രാഘവന്‍ പിള്ള, ചേരിതെക്കേതില്‍ രാഘവന്‍പിള്ള, തുണ്ടിയില്‍ കേശവകാര്‍ണവര്‍ തുടങ്ങിയവരാണ് ആദ്യമായി കാവടി വഴിപാട് നടത്തിയത്. മൂന്നാം  വര്‍ഷം ആയപ്പോഴേക്കും കാവടിയുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.  കാലാന്തരത്തില്‍ ഭഗവാന്റെ പ്രതിഷ്ഠാദിനമായ മകര സംക്രമനാളിലേക്ക് കാവടി വഴിപാട് മാറ്റി. 

28 മഠങ്ങളുടെ അധീനതയില്‍ ആയിരുന്ന തൃപ്പുലിയൂര്‍ ക്ഷേത്രത്തില്‍ നാട്ടുഭരണം നടത്തിയിരുന്ന നായര്‍ പ്രമാണിയെ ക്ഷേത്രത്തില്‍ കരിമ്പടവും വെള്ളയും വിരിച്ചു കൊടുത്ത് സ്വീകരിക്കുന്ന  സമ്പ്രദായം ഉണ്ടായിരുന്നു. ബ്രാഹ്മണര്‍ ഇതില്‍ വീഴ്ചവരുത്തി ശത്രുത ഉണ്ടാക്കി, നായര്‍ പ്രമാണിയെ വകവരുത്താന്‍ തീരുമാനിച്ചു. 

ഇതിന് മഠത്തിലെ ആള്‍ക്കാര്‍, നായര്‍ പ്രമാണി വന്നിരിക്കുന്ന സ്ഥലത്ത് വലിയ കിടങ്ങ് കുഴിച്ച് നാരായം നാട്ടി നിര്‍ത്തി,അദ്ദേഹത്തെ അതില്‍ ഇരുത്തി കൊന്നു. തുടര്‍ന്നുണ്ടായ അനിഷ്ടങ്ങള്‍ പരിഹരിക്കാന്‍ ദേവപ്രശ്‌നം നടത്തിയെന്നും, പരിഹാരമായി 28 മഠങ്ങളിലെയും ആബാലവൃദ്ധര്‍ക്ക്  ക്ഷേത്രത്തില്‍ വിളിച്ചുവരുത്തി ബ്രാഹ്മണസദ്യ കൊടുക്കണമെന്നു നിര്‍ദേശിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സദ്യക്കായി മഠങ്ങളില്‍ എല്ലാവരെയും കൃത്യമായി എണ്ണി നാലമ്പലത്തില്‍ വിളിച്ചിരുത്തി, നായര്‍ പ്രമാണിയുടെ ആള്‍ക്കാര്‍ എല്ലാവരെയും വെട്ടിക്കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

പിന്നീട് നൂറ്റാണ്ടുകളോളം ക്ഷേത്രം പൂജയൊന്നുമില്ലാതെ കിടന്നു. ഒരിക്കല്‍ കായംകുളം രാജാവ് ഈ വഴി പോയപ്പോള്‍ ക്ഷേത്രം അടഞ്ഞു കിടന്നതുകണ്ട്, ഒരു ബ്രാഹ്മണകുടുംബത്തെ ക്ഷേത്രഭരണവും ദേശഭരണവും ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളും ഏല്‍പ്പിച്ചുവത്രെ. ഇടയ്‌ക്കാട്ടില്‍ ഇല്ലം എന്നാണ് ഇല്ലപ്പേര്. ഇവര്‍ക്ക് മൂത്ത ഉടയവര്‍കള്‍ മൂത്തത് എന്ന സ്ഥാനപ്പേരും നല്‍കി. ഇതാണ് ഇടയ്‌ക്കാട്ടില്‍ ഇല്ലത്തു മൂത്തതുമാര്‍. ഇവര്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കിവരവെ ഭരണാധികാരിയായ രാജാവിന് വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ തീരുമാനമായി. 1949 ല്‍ ക്ഷേത്രം രാജാവിന്റെ ഭരണത്തിലായി. 

41 ദിവസത്തെ കഠിനവ്രതവും, അഭിഷേകത്തിന് ഏഴു ദിവസം മുമ്പുള്ള ഹിഡുംബന്‍ പൂജയുമാണ് കാവടിവ്രതത്തിന്റെ പ്രത്യേകത. കാവടിയാട്ടത്തിന്റെ തലേദിവസം കാവടിയില്‍ ദ്രവ്യങ്ങളായ എണ്ണ, നെയ്, തേന്‍, ശര്‍ക്കര, പനിനീര്, പാല്, കരിക്ക്, അന്നം, കര്‍പ്പൂരം, പുഷ്പം, കളഭം തുടങ്ങിയവ നിറയ്‌ക്കുന്നു. നിറപൂജ കഴിഞ്ഞ് ചെങ്ങന്നൂര്‍ – പേരിശ്ശേരി പഴയാറ്റില്‍ ശ്രീദേവീക്ഷേത്രത്തിലേക്ക് ഭജനം പാര്‍ക്കാന്‍ പോകുകയും, മകരസംക്രമ ദിവസം മുത്തുക്കുട, വാദ്യമേളങ്ങള്‍, താലപ്പൊലി, ഗജവീരന്മാരുടെ അകമ്പടിയോടു കൂടി കാവടികള്‍ ക്ഷേത്രത്തില്‍ എത്തുകയും തുടര്‍ന്ന് ഭഗവാന് അഭിഷേകം നടത്തുകയും ചെയ്യുന്നു.ഹിഡുംബന്‍ പൂജയ്‌ക്കും കാവടി നിറയ്‌ക്കും ഇടയ്‌ക്കാട്ടില്‍ ഇല്ലത്തെ നാരായണ ശര്‍മ്മയ്‌ക്കും ക്ഷേത്രം മേല്‍ശാന്തിക്കും വളരെ പ്രാധാന്യമാണുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.