Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്കക്കെതിരായ ടി20; ഇന്ത്യക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 11:08 pm IST
in Sports

പൂനെ: ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഇന്ത്യ 2-0 ന്  സ്വന്തമാക്കി. അവസാന മത്സരത്തില്‍ 78 റണ്‍സിന് ലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി. 

ഓപ്പണര്‍മാരായ രാഹുലിന്റെയും(54)  ധവാന്റെയും(52) അര്‍ധ സെഞ്ചുറികളും  പേസര്‍ സെയ്‌നിയുടെ ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സെയ്‌നി 3.5 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ശ്രീലങ്കയ്‌ക്കായി ധനഞ്ജയ 57 റണ്‍സ് എടുത്തു . സ്‌കോര്‍: ഇന്ത്യ 20  ഓവറില്‍ ആറു വിക്കറ്റിന് 201, ശ്രീലങ്ക 15.5 ഓവറില്‍ 123. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 201 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത മനീഷ് പാണ്ഡെ 31 റണ്‍സുമായും ഷാര്‍ദുല്‍ താക്കൂര്‍ 22 റണ്‍സോടെയും കീഴടങ്ങാതെ നിന്നു. എട്ട് പന്തിലാണ് താക്കൂര്‍ 22 റണ്‍സ് നേടിയത്. രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു.

ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.പി. രാഹുലും ഗംഭീര തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 97 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ചുറി കുറിച്ച ധവാന്‍ സന്ദകന്റെ പന്തില്‍ ഗുണതിലകയ്‌ക്ക് ക്യാച്ച് നല്‍കിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത് ധവാന്‍ 36 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും അടക്കം 52 റണ്‍സ് നേടി. 

സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. നേരിട്ട് ആദ്യ പന്ത് തന്നെ സിക്‌സ് പൊക്കി. പക്ഷെ അടുത്ത ഓവറിലെ ആദ്യ പന്തില്‍  വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസ്‌രംഗയ്‌ക്കാണ് വിക്കറ്റ്. രണ്ട പന്തില്‍ ആറു റണ്‍സാണ് നേട്ടം. സഞ്ജുവിന് പിന്നാലെ രാഹുലും പുറത്തായി. 36 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് കുറിച്ചിട്ടാണ് രാഹുല്‍ മടങ്ങിയത്. 

ശ്രേയസ് അയ്യരും നേരിട്ട രണ്ടാം പന്തില്‍ തന്നെ വീണു. സന്ദകന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി. നാലു റണ്‍സാണ് നേടിയത്. നായകന്‍ കോഹ്‌ലി 26 റണ്‍സുമായി മടങ്ങി. പതിനേഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച കോഹ് ലി റണ്‍ ഔട്ടാകുകയായിരുന്നു.  തുടര്‍ന്നെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിന് പുറത്തായി.

രണ്ടാം മത്സരത്തില്‍ വിജയിച്ച ടീമില്‍ ഇന്ത്യ മൂന്ന് മാറ്റം വരുത്തി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പ്ന്തിന് പകരം സഞ്ജു സാംസണും ശിവം ദുബെയ്‌ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിന് പകരം യുവസ്‌വേന്ദ്ര ചഹലും ടീമിലെത്തി.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: കെ.എല്‍. രാഹുല്‍ സ്റ്റമ്പഡ് പെരേര ബി സന്ദകന്‍ 54 , ശിഖര്‍ ധവാന്‍ സി ഗുണതിലക ബി സന്ദകന്‍ 52, സഞ്ജു സാംസണ്‍ എല്‍ബിഡബഌയു ബി ഹസരംഗ 6, മനീഷ് പാണ്ഡെ 31 നോട്ടൗട്ട് , ശ്രേയസ് അയ്യര്‍ സി ആന്‍ഡ് ബി സന്ദകന്‍ 4, വിരാട് കോഹ്‌ലി റണ്‍ ഔട്ട് 26, വാഷിങ്ടണ്‍ സുന്ദര്‍ സി സന്ദകന്‍ ബി കുമാര 0, ഷാര്‍ദുല്‍ താക്കുര്‍ നോട്ടൗട്ട് 22, എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ ആറു വിക്കറ്റിന് 201. 

വിക്കറ്റ് വീഴ്ച: 1-97, 2-106, 3-118, 4-122, 5-164, 6-164. ബൗളിങ്: മലിംഗ 4-0-40-0, മാത്യൂസ് 3-0-38-0, കുമാര 4-0-46-1, ഹസരംഗ 4-0-27-1, സന്ദകന്‍ 4-0-35-3.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

പുതിയ വാര്‍ത്തകള്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.