പൂനെ: ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. അവസാന മത്സരത്തില്‍ 78 റണ്‍സിന് ലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ഓള് ഔട്ടായി.
ഓപ്പണര്‍മാരായ രാഹുലിന്റെയും(54) ധവാന്റെയും(52) അര്‍ധ സെഞ്ചുറികളും പേസര്‍ സെയ്നിയുടെ ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. സെയ്നി 3.5 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്കായി ധനഞ്ജയ 57 റണ്‍സ് എടുത്തു . സ്കോര്‍: ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 201, ശ്രീലങ്ക 15.5 ഓവറില്‍ 123.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 201 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത മനീഷ് പാണ്ഡെ 31 റണ്‍സുമായും ഷാര്‍ദുല്‍ താക്കൂര്‍ 22 റണ്‍സോടെയും കീഴടങ്ങാതെ നിന്നു. എട്ട് പന്തിലാണ് താക്കൂര്‍ 22 റണ്‍സ് നേടിയത്. രണ്ട് സിക്സും ഒരു ഫോറും അടിച്ചു.
ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.പി. രാഹുലും ഗംഭീര തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 97 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ചുറി കുറിച്ച ധവാന് സന്ദകന്റെ പന്തില്‍ ഗുണതിലകയ്ക്ക് ക്യാച്ച് നല്‍കിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത് ധവാന് 36 പന്തില്‍ ഏഴു ഫോറും ഒരു സിക്സും അടക്കം 52 റണ്‍സ് നേടി.
സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. നേരിട്ട് ആദ്യ പന്ത് തന്നെ സിക്സ് പൊക്കി. പക്ഷെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസ്രംഗയ്ക്കാണ് വിക്കറ്റ്. രണ്ട പന്തില്‍ ആറു റണ്‍സാണ് നേട്ടം. സഞ്ജുവിന് പിന്നാലെ രാഹുലും പുറത്തായി. 36 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 54 റണ്‍സ് കുറിച്ചിട്ടാണ് രാഹുല്‍ മടങ്ങിയത്.
ശ്രേയസ് അയ്യരും നേരിട്ട രണ്ടാം പന്തില്‍ തന്നെ വീണു. സന്ദകന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി. നാലു റണ്‍സാണ് നേടിയത്. നായകന് കോഹ്ലി 26 റണ്‍സുമായി മടങ്ങി. പതിനേഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും അടിച്ച കോഹ് ലി റണ്‍ ഔട്ടാകുകയായിരുന്നു. തുടര്‍ന്നെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പൂജ്യത്തിന് പുറത്തായി.
രണ്ടാം മത്സരത്തില്‍ വിജയിച്ച ടീമില്‍ ഇന്ത്യ മൂന്ന് മാറ്റം വരുത്തി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പ്ന്തിന് പകരം സഞ്ജു സാംസണും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിന് പകരം യുവസ്വേന്ദ്ര ചഹലും ടീമിലെത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: കെ.എല്‍. രാഹുല്‍ സ്റ്റമ്പഡ് പെരേര ബി സന്ദകന് 54 , ശിഖര്‍ ധവാന് സി ഗുണതിലക ബി സന്ദകന് 52, സഞ്ജു സാംസണ് എല്‍ബിഡബഌയു ബി ഹസരംഗ 6, മനീഷ് പാണ്ഡെ 31 നോട്ടൗട്ട് , ശ്രേയസ് അയ്യര്‍ സി ആന്‍ഡ് ബി സന്ദകന് 4, വിരാട് കോഹ്ലി റണ്‍ ഔട്ട് 26, വാഷിങ്ടണ്‍ സുന്ദര്‍ സി സന്ദകന് ബി കുമാര 0, ഷാര്‍ദുല്‍ താക്കുര്‍ നോട്ടൗട്ട് 22, എക്സ്ട്രാസ് 6, ആകെ 20 ഓവറില്‍ ആറു വിക്കറ്റിന് 201.
വിക്കറ്റ് വീഴ്ച: 1-97, 2-106, 3-118, 4-122, 5-164, 6-164. ബൗളിങ്: മലിംഗ 4-0-40-0, മാത്യൂസ് 3-0-38-0, കുമാര 4-0-46-1, ഹസരംഗ 4-0-27-1, സന്ദകന് 4-0-35-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: