മുംബൈ: ടീമില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന ആളല്ല ധോണിയെന്നും അദ്ദേഹം ഉടന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ കരിയര്‍ ധോണി അവസാനിപ്പിച്ചു. അതുപോലെ ഏകദിന ക്രിക്കറ്റില്‍ നിന്നും ധോണി ഉടന്‍ വിരമിക്കും. എന്നാല്‍ ടി20യില്‍ അദ്ദേഹം തുടരും. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണിലെ പ്രകടനം നോക്കിയായിരിക്കും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നും രവിശാസ്ത്രി പറഞ്ഞു.
ഇതോടൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ശാസ്ത്രി പൂര്‍ണമായും പിന്തുണച്ചു. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഒരുപാടു ക്യാച്ചുകളൊന്നും പന്ത് വിട്ടുകളഞ്ഞിട്ടില്ല. പക്വത വരുമ്പോള്‍ അദ്ദേഹം നന്നായി കളിച്ചുകൊള്ളുമെന്നും പന്ത് മാച്ച് വിന്നറാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
















