ടെസ്റ്റ് വണ്‍ഡേയ് റാങ്കിംങ്ങുകളില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടെസ്റ്റില്‍ 928 പോയിന്റോടെയും വണ്‍ഡേ ക്രിക്കറ്റില്‍ 887 പോയിന്റോടെയുമാണ് കോഹ്‌ലി തന്റെ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തും വണ്‍ഡേ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയുമാണ് രണ്ടാം സ്ഥാനങ്ങളില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ആറാം സ്ഥാനത്ത് ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാലെയുമാണ് യഥാക്രമം ആറും ഒമ്പതും സ്ഥാനങ്ങളിലുമായി റേറ്റിംഗില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റുതാരങ്ങള്‍.
ഏകദിനത്തില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബൂംറയാണ് ഒന്നാം റാങ്കിഗില്‍. ന്യൂസിലന്റിന്റെ ട്രെന്റ് ബോള്‍ട്ടാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് ബൗളിംഗില്‍ ക്രിക്കറ്റില്‍ ജസ്പ്രിത് ബൂംറാ ആറാം സ്ഥാനത്തും അശ്വിന്‍ മുഹമ്മദ് ഷമി എന്നിവര്‍ ഒമ്പത് പത്ത് സ്ഥാനങ്ങളിലുമാണ്.
ടെസ്റ്റില്‍ ഒന്നാമതും ഏകദിനത്തില്‍ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യയുടെ സ്ഥാനം. ടിട്വെന്റിയില്‍ അഞ്ചാമതായാണ് ഇന്ത്യയുള്ളത്. പാകിസ്ഥാനാണ് ടിട്വെന്റിയില്‍ നിലവില്‍ റാങ്കിംഗില്‍ ഒന്നാമതായി ഉള്ളത്.
















