ദൈവമേ കാത്തുകൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ
നാവികന് നീ ഭവാബ്ധിക്കൊ
രാവിവന്‍ തോണി നിന്‍പദം
ശിവഗിരിയില്‍ വെച്ച് കുട്ടികള്‍ക്ക് പ്രാര്‍ഥന ചൊല്ലാനായി ഗുരുദേവന് എഴുതിക്കൊടുത്ത കൃതിയാണ് ദൈവദശകം. സംസ്കൃത പണ്ഡിതനായ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ ഒരിക്കല്‍ ശിവഗിരിയില്‍ പോയി ഗുരുദേവനെ കണ്ടു. അന്ന് ശിവഗിരിയിലെ ചില താഴ്ന്ന ജാതിയില്‍ പെട്ട ബാലന്മാര് ഭക്തി നിര്‍ഭരമായി ദൈവദശകം ആലപിക്കുന്നത് അദ്ദേഹം കേട്ടു. പ്രൗഡഗംഭീരമായ വേദാന്ത തത്വങ്ങള്‍ ഇത്രയും ലളിതമായി എഴുതിയതാരെന്ന് അദ്ദേഹം ചോദിച്ചു. നാം കുട്ടികള്‍ക്ക് പ്രാര്‍ഥനയ്ക്കായി എഴുതിക്കൊടുത്തതാണ് എന്ന് ഗുരുദേവന് മറുപടി പറഞ്ഞു. ഏതു ജാതി മതസ്ഥര്‍ക്കും സ്തുതിക്കുവാന്‍ ഉതകുന്ന രീതിയില്‍ ദൈവത്തെ പാടിപ്പുകഴ്ത്തുന്ന പത്ത് ശ്ലോകങ്ങള്‍ അടങ്ങുന്ന ചെറുകൃതിയാണ് ദൈവദശകം. അദൈ്വതവേദാന്ത സത്യമായ ബ്രഹ്മവിദ്യയാണ് ഇതിലെയും പ്രതിപാദ്യം. വേദാന്ത സത്യത്തെ ഇത്ര ലളിതമായി മറ്റൊരു കൃതിയിലും ആരും അവതരിപ്പിച്ചിട്ടില്ല. ശ്രീനാരായണ ഗുരുദേവ സമ്പൂര്‍ണ കൃതികളുടെ ആദ്യ വ്യാഖ്യാതാവായ പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍ ഈ കൃതിയെ ദൈവോപനിഷത് എന്നാണ് വിശേഷിപ്പിച്ചത്. കൃതിയുടെ പഠനംഒന്നുകൊണ്ടു തന്നെ ഒരാള്‍ക്ക് പരമസത്യം കണ്ടെത്താം എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു കൃതി നമുക്ക് തന്ന് അനുഗ്രഹിച്ച ഗുരുവിന്റെ പാദങ്ങളില്‍ പ്രണാമം അര്‍പ്പിച്ച് നമുക്ക് ഈ കൃതി മനസ്സിലാക്കാന്‍ ശ്രമിക്കാം.
ദൈവമേബ ദ്യോവില്‍ നിറഞ്ഞു നില്ക്കുന്ന അഥവാ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഇൗശ്വരാഅങ്ങ് അവിടത്തെ സമീപത്തില്‍
കാത്തുകൊള്‍ക ഞങ്ങളെ കാത്തുകൊള്ളുക
ഇങ്ങ് ദുഃഖമയമായ ഈ ലോകത്തില്‍
കൈവിടാതെ തള്ളിക്കളയാതെ
ഭവാബ്ധിക്ക് ഈ സംസാരസമുദ്രത്തില്‍
ഒരാവിവന് തോണി ആവിക്കപ്പല്‍
നിന്പദംബ നിന്റെ നാമം അഥവാ പദമലരുകള്‍ ആണ്.
നാവികന് നീ ആ കപ്പലിന് നീ തന്നെയാണ് കപ്പിത്താന്
ദൈവമേ, ഈ ദുഃഖമയമായ സംസാര സാഗരത്തില്‍ ഞങ്ങളെ തള്ളി വിടാതെ ആനന്ദം മാത്രമായ അങ്ങയുടെ സ്വരൂപത്തില്‍ തന്നെ ഞങ്ങളെ എപ്പോഴും കാത്തു കൊള്ളേണമേ. തിരമാലകളാകുന്ന കര്‍മഫലങ്ങളും ചുഴികളാകുന്ന ചതിക്കുഴികളും ഒക്കെ നിറഞ്ഞ ഈ ഭവസാഗരത്തില്‍ മറുകര കടക്കാന്‍ സഹായിക്കുന്ന ആവിക്കപ്പലാണ് ഈശ്വരനാമം അഥവാ ഈശ്വരപാദങ്ങള്‍. ആ കപ്പലിനെ നയിക്കുന്ന നാവികന് ദൈവമേ നീ തന്നെയാണ്. അങ്ങനെയുള്ള ആവിക്കപ്പലില്‍ കയറി ദുഃഖമയമായ ഈ ജീവിതത്തിന്റെ മറുകരയായ ആനന്ദസ്വരൂപം സാക്ഷാത്ക്കരിക്കുന്നതിന് ദൈവമേ, കൃപയരുളേണമേ.
വ്യാഖ്യാനം: ബി.ആര്.രാജേഷ്
9995968627
പ്രതികരിക്കാൻ ഇവിടെ എഴുതുക: