Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഞ്ഞപ്പടയുടെ ഗോള്‍മഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 11:38 pm IST
in Sports

കൊച്ചി: തുടര്‍ സമനിലകള്‍… തോല്‍വികള്‍… എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് തലതാഴ്‌ത്തി നിന്നിരുന്നവരുടെ തിരിച്ചുവരവ് ആഘോഷമായി. ഐഎസ്എല്‍ ഫുട്‌ബോളില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത് സീസണ്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും തിരിച്ചുവരവ്. രണ്ടു ഗോളുമായി കളം നിറഞ്ഞ ഒഗ്ബച്ചെയാണ് മത്സരത്തിലെ ഹീറോ. 

ആദ്യ പകുതിയില്‍ തന്നെ ഒരു ഗോള്‍ വീണതോടെ ഇത്തവണയും പഴയ വിധി വിശ്വസിച്ച ആരാധകരെയും കളിക്കാരെയും ഒന്നുപോലെ പ്രചോദിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള പ്രകടനം. 14-ാം മിനിറ്റില്‍ ബോബോയിലൂടെയാണ് ഹൈദരാബാദ് മുന്നിലെത്തിയത്. പിന്നീട് ബാര്‍തലോമ്യൂ ഒഗ്ബച്ചയ്‌ക്കൊപ്പം റാഫേല്‍ മെസി ബൗളിയും സത്യസെന്‍ സിങ്ങും ദ്രോബരോവും മത്സരിച്ച് പന്ത് വലയിലെത്തിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കൊപ്പം പരിശീലകന്‍ എല്‍ക്കൊ ഷാറ്റോരിയും ഞെട്ടി. 33, 75 മിനിറ്റുകളിലായിരുന്നു ഒഗ്ബച്ചയുടെ ഗോളുകള്‍.

ഒരു ഗോളിന് പിന്നിലായതോടെ മറുതന്ത്രം ബ്ലാസ്‌റ്റേഴ്‌സ് കരുതിവച്ചിരുന്നു. 33-ാം മിനിറ്റില്‍ ഒഗ്ബച്ചെ ആദ്യം വലകുലുക്കി സമനില പിടിച്ചു. ഹൈദരാബാദ് ഗോളി ലക്ഷ്മീകാന്ത് കട്ടിമണിയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. പിന്നെ ഇതുവരെ കാണാത്ത ബ്ലാസ്റ്റേഴ്‌സിനെയാണ് കളത്തില്‍ കണ്ടത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍. ആറു മിനിറ്റിന് അപ്പുറം ദ്രോബരോവ് വീണ്ടും വലകുലുക്കിയതോടെ കേരളം 2-1ന് മുന്നില്‍. ഹൈദരാബാദ് പ്രതിരോധം തീര്‍ത്തും നിഷ്പ്രഭമായ നിമിഷം. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം മെസിയും ഗോളടിച്ചതോടെ 3-1ന്റെ ലീഡുമായി ഇടവേള. ഹോളിച്ചരന്‍ നര്‍സരിയുടെ മികച്ച ക്രോസില്‍ കൃത്യമായ കാലുവച്ചായിരുന്നു മെസിയുടെ ഗോള്‍.

ടൂര്‍ണമെന്റില്‍ ഇതുവരെ ലഭിക്കാത്ത ആവേശത്തോടെയാണ് രണ്ടാം പകുതിക്ക് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അതിന്റെ ഫലം 59-ാം മിനിറ്റില്‍ സത്യസെന്‍ സിങ്ങിലൂടെ ലഭിച്ചു. ജയിക്കുമെന്ന വിശ്വാസം ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍ പോലും ഉയര്‍ന്നുവന്നതിനു തെളിവായിരുന്നു നാലാം ഗോള്‍. അഞ്ചാം ഗോള്‍ കൃത്യമായ ഗെയിം പ്ലാനിന്റേത്. മെസി ബൗളിയും ഒഗ്ബച്ചയും തമ്മില്‍ നടത്തിയ മാജിക്കല്‍ മൂവ്. പ്രതിരോധത്തെ കീറിമുറിച്ച് മെസി നല്‍കിയ പന്ത് ഒഗ്ബച്ചെ അനായാസം വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആഘോഷരാവില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.