Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പൗരത്വ നിയമത്തെ പിന്തുണച്ച് വിദേശരാജ്യങ്ങളില്‍ റാലികളുമായി ഇന്ത്യന്‍ സമൂഹം; ഓസ്‌ട്രേലിയയിലും അമേരിക്കന്‍ നഗരങ്ങളിലും പ്രകടനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2020, 10:49 pm IST
inWorld

മെല്‍ബണ്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ കൂട്ടായ്‌മ. മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന കൂട്ടായ്‌മയ്‌ക്ക് നിരവധി പേരെത്തി. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിന്തുണ പ്രഖ്യാപിച്ച് മെല്‍ബണിലെ ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്.

ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സഹകരണവും അവര്‍ തേടി. കൂട്ടായ്‌മയ്‌ക്ക് വിവിധ സംഘടനാ നേതാക്കളായ ജെയ്ഷാ, അഭിജിത്ത്, നാരായണന്‍, ശ്രീരങ്കന്‍, രഞ്ജിനാഥ് റികേഷ്, വിശ്വനാഥന്‍ ഗോവിന്ദ കര്‍ത്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

സിഡ്‌നിയിലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ വംശജര്‍ പ്രകടനം നടത്തി. സിഡ്‌നിയിലെ പരമറ്റ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് ജൂബിലി പാര്‍ക്കില്‍ സമാപിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്നുള്ള സമ്മേളനം ഹിന്ദു സ്വയം സേവക് സംഘം ഓസ്‌ട്രേലിയയിലെ കാര്യവാഹ് റെമ്യാ വരണ്‍ ഉദ്ഘാടനം ചെയ്തു. സിഡ്നി മഹാനഗര്‍ കാര്യവാഹ് മഞ്ജുനാഥ് അധ്യക്ഷനായി. രാഹുല്‍ സേത്തി (ബിജെപി ഓസ്‌ടേലിയ), വിശ്വഹിന്ദു പരിഷത്ത്, ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജരുടെ സംഘടന, ഏകതാ വിദ്യാലയം, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതാക്കളും പ്രസംഗിച്ചു.

വാഷിങ്ടണ്‍: ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിലുടനീളം പ്രകടനങ്ങള്‍. വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമേന്തി പ്രകടനങ്ങളില്‍ അണിചേര്‍ന്നു. സീറ്റില്‍, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളില്‍ നൂറു കണക്കിന് ഇന്ത്യക്കാര്‍ നിയമത്തെ അനുകൂലിച്ച് തെരുവിലിറങ്ങി.

 സീറ്റിലില്‍ വെസ്റ്റ്‌ലേക് പ്ലാസ കേന്ദ്രീകരിച്ചാണ് പ്രകടനം തുടങ്ങിയത്. സിഎഎ മുസ്ലിം വിരുദ്ധമല്ല, സിഎഎ മനുഷ്യവകാശമാണ്, വി സപ്പോര്‍ട്ട് മോദി, വി സപ്പോര്‍ട്ട് സിഎഎ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇന്ത്യക്കാര്‍ നീങ്ങിയത്. ഈ നിയമം ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നു തിരിച്ചറിയുന്നില്ല. വിഭജനത്തെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ ഈ നിയമത്തെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്, പ്രകടനത്തില്‍ പങ്കെടുത്ത അര്‍ച്ചന സുനില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും നെഹ്‌റുവും പറഞ്ഞത് മോദി സര്‍ക്കാര്‍ നടപ്പാക്കുകയാണ്, അര്‍ച്ചന തുടര്‍ന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്നോര്‍ക്കണമെന്ന് ബിസിനസുകാരനായ അതുല്‍ ഹിരപാറ പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാനിലെ അവസ്ഥ അതാണോ? അതുല്‍ ചോദിച്ചു.അറ്റ്‌ലാന്റയില്‍ സിഎന്‍എന്‍ ആസ്ഥാനത്തായിരുന്നു പ്രകടനം. മോദി സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുത്തെന്നാണ് കരുതുന്നതെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രകടനത്തിന്റെ സംഘാടകരില്‍ ഒരാളായ രാജീവ് മോനോന്‍ പറഞ്ഞു. പലയിടത്തും ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടക്കുന്നത് പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ കുപ്രചരണങ്ങള്‍ നടത്തുന്നതിലുള്ള ജനങ്ങളുടെ എതിര്‍പ്പു മൂലാണെന്ന് അമേരിക്കയിലെ ഇന്ത്യയുടെ സ്ഥാനപതി ഹര്‍ഷവര്‍ധന്‍ ശ്രിംഗല പറഞ്ഞു. തുടക്കത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായിത്തടുങ്ങി, ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.