കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന സമ്മേളനം ബഹളമയമായെങ്കിലും വേദിയില്‍ ഒരുതരത്തിലുള്ള സംഘര്‍ഷമോ കൈയേറ്റ നീക്കമോ ഉണ്ടായില്ലെന്ന വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിന് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും സമ്മര്‍ദ്ദം. സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദവും വിസിയുടെ റിപ്പോര്‍ട്ടിന് പിന്നിലുണ്ട്. അതിക്രമത്തെ വെള്ളപൂശാന്‍ പച്ചക്കള്ളങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിച്ചത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസമാണ് വിസി അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവന് അധികൃതര്‍ക്ക് നല്‍കിയത്. പ്രൊഫ. ഇര്ഫാന് ഹബീബ് എഴുന്നേറ്റു ചെന്ന് ഗവര്‍ണറോടു സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിസി കണ്ടെത്തിയത്. സര്‍വകലാശാല കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഫോട്ടോകളിലും ഗവര്‍ണര്‍ക്ക് നേരെ ആക്രോശിച്ചു കൊണ്ട് ഇര്ഫാന് ഹബീബ് നീങ്ങുന്നതും തടയാന്‍ ശ്രമിച്ച ഗവര്‍ണറുടെ എഡിസിയെ തള്ളി മാറ്റുന്നതുമായ രംഗങ്ങള്‍ വ്യക്തമാണെന്നിരിക്കെയാണിത്.
വേദിയില്‍ സംഘര്ഷാന്തരീക്ഷമുണ്ടായിരുന്നില്ലെന്നും പ്രോട്ടോകോള്‍ ലംഘനമുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍. സംഭവം നടന്ന് തൊട്ടടുത്ത ദിവസം വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് മാധ്യമങ്ങളോട് പ്രോട്ടോകോള്‍ ലംഘനം നടന്നതായി വ്യക്തമാക്കിയിരുന്നു. ഇര്ഫാന് ഹബീബ് ചടങ്ങില്‍ പങ്കെടുക്കുന്നതായി രാജ്ഭവനെ അറിയിച്ചിരുന്നില്ലെന്ന് വിസി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുള്‍പ്പെടെ നിലവിലുണ്ട്. ഇതേ വിസിയാണ് പ്രോട്ടോകോള്‍ ലംഘനമുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് പോലീസാണ് വ്യക്തമാക്കേണ്ടതെന്നും റിപ്പോട്ടില്‍ പറയുന്നു.
ഇര്ഫാന് ഹബീബ് ചെയ്തത് ക്രിമിനല്‍ കേസെടുക്കേണ്ട കുറ്റമായിട്ടുപോലും അതിക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെറ്റിക്കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഇതിനിടയിലാണ് കേസില്‍ നിന്ന് ഇര്ഫാന് ഹബീബിനെയും പ്രതിഷേധക്കാരെയും സംഘാടകരെയും രക്ഷിച്ചെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വിസി വാസ്തവവിരുദ്ധ റിപ്പോര്‍ട്ട് രാജ്ഭവന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: