ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം കേരളം സ്വന്തമാക്കി. ഫൈനലില്‍ റെയില്‍വേസിനെതിരെ മൂന്ന് സെറ്റുകള്‍ നേടിയായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോര്‍ 25-18, 25-14, 25-13.
ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് കേരളം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ വോളിബോള്‍ ഫൈനലിലും കേരളം റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. ഒക്ടോബറില്‍ നടന്ന ഫെഡറേഷന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിലും റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്‍മാരായത്. അതേസമയം പുരുഷ വിഭാഗത്തില്‍ കേരളം സെമിഫൈനലില്‍ പുറത്തായി. റെയില്‍വേസിനോടാണ് തോറ്റത്. 25-23,25-21,25-23.
















