Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തെങ്ങിന്‍ചുവട്ടിലെ നഴ്‌സറി

ഗ്രേഷ്യസ് ബെഞ്ചമിന്‍ by ഗ്രേഷ്യസ് ബെഞ്ചമിന്‍
Jan 1, 2020, 05:59 am IST
in Lifestyle

തിരുവനന്തപുരത്തെ പ്ലാമൂട്ടുകടയില്‍ കഴിഞ്ഞ 27 വര്‍ഷമായി തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി നടീല്‍ വസ്തുക്കളുടെയും അലങ്കാരച്ചെടികളുടെയും നഴ്‌സറി നടത്തി സ്വയം തൊഴില്‍ സംരംഭകര്‍ക്ക് മാതൃക കാട്ടുകയാണ് സിസില്‍ ചന്ദ്രന്‍. 

അലങ്കാരച്ചെടിയിലെ ക്രോട്ടണ്‍ വിഭാഗത്തില്‍പ്പെട്ട 760 ഇനത്തിലധികം ചെടികള്‍ നഴ്‌സറിയില്‍ ഇടം നേടിയിട്ടുണ്ട്. രത്‌ന, വസന്ത്, ഫുല്‍ക്കാരി, ഇന്ദിരാഗാന്ധി, ദില്‍രൂപ, ചിത്രരേഖ, നാസറുദ്ദീന്‍, നിഷ്‌കണ്ട് തുടങ്ങി ചെമ്പരത്തിയില്‍ 60 ഇനങ്ങളും നഴ്‌സറിയില്‍ സുലഭം.

തെങ്ങിന്‍ ചുവട്ടിലെ ഒരിഞ്ച് ഭൂമിപോലും ചന്ദ്രന്‍ വെറുതെ ഇടുന്നില്ല. വെറുതെയിട്ടാല്‍ പുല്ലും കളകളും വന്നു നിറയും. തെങ്ങിന്‍ ചുവട്ടില്‍ കൂടത്തൈകള്‍ വയ്‌ക്കുന്നതിനാല്‍ ഈര്‍പ്പം നിലനില്‍ക്കുകയും സൂക്ഷ്മജീവികള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാകുക മാത്രമല്ല വേനല്‍ക്കാലങ്ങളില്‍ പുതയിടീലിന്റെ പ്രയോജനം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

തെങ്ങിന്‍ തോട്ടത്തിലെ തണലുള്ള സ്ഥലങ്ങളില്‍ തണല്‍പറ്റി വളരാന്‍ കഴിയുന്ന പൈപ്പറോമിയ ഇലച്ചെടിയുടെ വിവിധ ഇനങ്ങളിലെ നീണ്ട നിര ആരെയും അത്ഭുതപ്പെടുത്തും. ഇല കഷ്ണങ്ങള്‍ നട്ട് പുതിയ തൈകള്‍ ഉണ്ടാക്കാവുന്ന സാന്‍സി വിരയും വര്‍ഷം മുഴുവന്‍ പൂക്കള്‍ തരുന്ന വെര്‍ബീന, ഇലകള്‍ ആകര്‍ഷകങ്ങളായ വിവിധ ഫേണുകളും ധാരാളമായി കണ്ടുവരുന്നു. 

ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒട്ടുമിക്ക ഔഷധചെടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തുമ്പ മുതല്‍ നീലക്കുറിഞ്ഞിവരെ ഇതില്‍ ഉള്‍പ്പെടും. തെങ്ങിന് വര്‍ഷത്തില്‍ ഒരു തവണപോലും പ്രത്യേകിച്ച് വളപ്രയോഗം നടത്താറില്ല. കൂടത്തൈകളില്‍ പോട്ടിംഗ് മിശ്രിതമായി നല്‍കുന്ന ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിന്റെ അംശം ജലസേചനസമയം മണ്ണില്‍ എത്തുന്നതിനാല്‍ തെങ്ങുകള്‍ നന്നായി വളര്‍ന്ന് മികച്ച വിളവ് തരുന്നു.

തെങ്ങിന്റെ ഓലയും മറ്റ് പാഴ്‌വസ്തുക്കളും കൊണ്ട് മണ്ണിരവളം നിര്‍മ്മിക്കുന്നു. ഇത് തെങ്ങിനും ചെടികള്‍ക്കും തന്നെ നല്‍കുന്നു. തെങ്ങിന്‍ തോട്ടവും പരിസരവും സദാവൃത്തിയായി കിടക്കുന്നതിനാ

ല്‍ കൊമ്പന്‍ ചെല്ലിയുടെ ആക്രമണവും തീരെ കുറവാണ്.തോട്ടത്തിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് പത്തിലധികം വമ്പന്‍ ഹൈടെക് പോളിത്തിന്‍ കൂടാരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ വെള്ളരി, പാവല്‍, പയര്‍, വെണ്ട തുടങ്ങിയ നിരവധി പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നു. ഹൈ-ടെക് പോളിത്തീന്‍ കൂടാര കൃഷിയില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചന്ദ്രനെ തേടി എത്തിയിരുന്നു.

ഗ്രാമശ്രീ, ഗ്രാമപ്രിയ, ഫാസ്റ്റ്ട്രാക്ക് തുടങ്ങി വിവിധ ഇനങ്ങളിലെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചും കര്‍ഷകര്‍ക്ക് നല്‍കുന്നു. തേനീച്ച, മത്സ്യകൃഷി, പപ്പായതോട്ടം, നെല്‍കൃഷി തുടങ്ങിയവയെല്ലാം ഈ നേഴ്‌സറിയുടെ വിവിധ ഭാഗങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. തെങ്ങിന്‍ പുരയിടവും, ഗതാഗതയോഗ്യമായ റോഡും, പരിശ്രമിക്കുവാനുളള മനസ്സും ഉണ്ടായാല്‍ ബാങ്ക് വായ്‌പയും കൃഷി വകുപ്പിന്റെ സബ്‌സിഡിയും ലഭിക്കുമെന്നതാണ് ഇദ്ദേഹത്തിന്റെ അനുഭവം. പോട്ടിംഗ് മിശ്രിതം തയ്യാറാക്കല്‍ മുതല്‍ ചെടിയും പൂക്കളും മീനും മുട്ടയും വിപണനം ചെയ്യാന്‍ വരെ 21 തൊഴിലാളികള്‍ നിത്യവും സിസില്‍ ചന്ദ്രന്റെ തോട്ടത്തില്‍ ഉണ്ട്. ഫോണ്‍: 9447200215.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.