Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഓര്‍മകളിലേക്ക് ഒരു വര്‍ഷം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 04:30 am IST
in Editorial

ഇതാ 2019 നമ്മുടെ കൈയില്‍ നിന്ന് ഊര്‍ന്നു വീണു പോയിരിക്കുന്നു. ഇനി 2020 ലേക്കുള്ള പ്രയാണമാണ്. ഒരു വര്‍ഷം കണ്‍മുമ്പില്‍ നിന്ന് മായുമ്പോള്‍ എന്തെന്തൊക്കെ ഓര്‍മകളാണ് നമ്മുടെ മനസ്സിന്റെ ഭിത്തിയില്‍ ഇടം പിടിച്ചിരിക്കുന്നത്. കദനവും കാരുണ്യവും കാലുഷ്യവും ഭയവും സന്തോഷവും നിറഞ്ഞ എത്രയെത്ര സംഭവഗതികള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചത്.പലതും എന്നന്നേക്കും ഓര്‍ത്തുവെയ്‌ക്കേണ്ടവ, ചിലത് ഒരിക്കലും ഓര്‍ക്കാതിരിക്കേണ്ടവ .കാലചക്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഇതൊക്കെ അനിവാര്യമാകുന്നു. വേദനയോടെ ഒരു വര്‍ഷത്തെ യാത്രയാക്കുമ്പോള്‍ പടികടന്നെത്തുകയായി ഹൃദയഹാരിയായേക്കാവുന്ന ഒരു വര്‍ഷം.

കഴിഞ്ഞ വര്‍ഷത്തെ നീക്കി ബാക്കിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഒരുപാടുണ്ട്. രണ്ടാം പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ചുള്ള ഓര്‍മകളില്‍ പോലും കണ്ണീര്‍ ഉറഞ്ഞു കിടപ്പുണ്ട്. തോരാത്ത കണ്ണീരിന്റെ പ്രളയത്തില്‍ തന്നെയാണ് അതിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.സര്‍ക്കാറിന്റെ കാരുണ്യത്തിന് വേണ്ടി അവര്‍ മുട്ടാത്ത വാതിലുകളില്ല; നടന്നു തീരാത്ത വഴികളില്ല. പക്ഷേ, നീതിയും കാരുണ്യവും അവര്‍ക്കു മുമ്പില്‍ കരിങ്കല്‍ മതിലുകള്‍ പണിതിരിക്കുകയാണ്.അര്‍ഹരായവരെ വകഞ്ഞുമാറ്റി രാഷ്‌ട്രീയ താല്‍പര്യവും മുഷ്‌കും കൈമുതലായവര്‍ അതൊക്കെ തട്ടിയെടുത്തു. രാഷ്‌ട്രീയ മതിലാണ് അവര്‍ പണിതത്. നിരാലംബരും നിരാശ്രയരുമായവര്‍ ഇപ്പോഴും നമുക്കു മുമ്പില്‍ ചോദ്യചിഹ്നമാണ്. അത്തരക്കാരുമുള്ള സമൂഹത്തെ ചൂണ്ടിക്കാണിച്ച് നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണെന്ന് അഭിമാനം കൊള്ളുന്നു.

കേരളത്തിന്റെ ഹൃദയം പൊട്ടിയ പ്രളയവും തുടര്‍ സംഭവങ്ങളും എങ്ങനെയാണ് സര്‍ക്കാര്‍ വിലയിരുത്തി നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് നാം കണ്ടറിഞ്ഞു. ഒരു ഭാഗത്ത് നീറുന്ന മനുഷ്യരുടെ രോദനമുയരുമ്പോള്‍ അതൊന്നും കണക്കിലെടുക്കാതെ ധൂര്‍ത്തും ദുഷ്‌ച്ചെലവുമായി ലോകം ചുറ്റാനാണ് സംസ്ഥാന ഭരണാധികാരികള്‍ ഉത്സാഹിച്ചത്. ആഡംബരത്തിന്റെ അംബരചുംബികള്‍ക്കായി അവര്‍ തിക്കും തിരക്കും കൂട്ടി.അതേസമയം രാജ്യത്തിന്റെ പുരോഗമനാത്മക നടപടികള്‍ക്കെതിരെയും ക്രിയാത്മക നിലപാടുകള്‍ക്കെതിരെയും കൊമ്പുകോര്‍ക്കാന്‍ അവര്‍ കൂടുതല്‍ കൂടുതല്‍ അവസരമൊരുക്കി.

ജമ്മുകശ്മീരിലെ 370 വകുപ്പ് റദ്ദാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ജനങ്ങളെ തെരുവിലിറക്കാന്‍ സംസ്ഥാന ഭരണകൂടം തയാറായി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഇതേ നിലപാടു സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ഭരണകൂടം കൊണ്ടുവരുന്ന ക്രിയാത്മക നടപടികളെ അട്ടിമറിക്കുക എന്ന രീതിയാണ് സംസ്ഥാന ഭരണകൂടത്തിന്റേത്.ആദ്യം രാഷ്‌ട്രം ,രാഷ്‌ട്രീയം പിന്നീട് എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിന് നേര്‍വിപരീതമായി ജനങ്ങളെ അണിനിരത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്തും രാഷ്‌ട്രീയക്കണ്ണിലൂടെയേ കാണൂ എന്ന ദൃഢനിശ്ചയമാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കണ്ടത്. അതു തന്നെയാണ് അതിന്റെ ദുരന്തവും.

ജമ്മുകശ്മീരിലെ 370 വകുപ്പ് റദ്ദാക്കിയത്, മുത്തലാഖിനെതിരെയുള്ള നിയമനിര്‍മാണം, പൗരത്വ നിയമ ഭേദഗതി, അയോധ്യ വിധി തടങ്ങിയവ ദേശീയതലത്തില്‍ ശ്രദ്ധേയ സംഭവഗതികളായപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതയുള്‍പ്പെടെയുള്ളവ കേരളത്തെ നാണം കെടുത്തി. ഇതില്‍ ഗവര്‍ണര്‍ കര്‍ക്കശ നിലപാടുമായി മുന്നോട്ടു പോയത് സര്‍ക്കാറിനെ വെട്ടിലാക്കിയതും ശ്രദ്ധേയ സംഭവഗതിയാണ്. അതിന്റെ ബാക്കിപത്രമെന്ന നിലയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണകക്ഷിയും പ്രതിപക്ഷവും രംഗത്തെത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇങ്ങനെ നോക്കുമ്പോള്‍ സംഭവബഹുലവും വിവാദപരവുമായ ഒട്ടേറെ സംഗതികളുടെ മാറാപ്പും പേറിയാണ് 2019 നമ്മില്‍ നിന്ന് നടന്നകലുന്നത്. കണക്കുകൂട്ടലും കുറയ്‌ക്കലുമായി കുറച്ചു കാലം നാമതൊക്കെ ചികഞ്ഞു കൊണ്ടേയിരിക്കും. 2020 ന്റെ കൈപിടിച്ച്  ഉല്ലാസവാന്മാരായി നടക്കുമ്പോള്‍ ഇതൊക്കെ മറവിയുടെ മറുതലയ്‌ക്കല്‍ അവകാശികളില്ലാതെ കിടക്കും. എല്ലാ വര്‍ഷവും ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നതും.ജീവിതം ഒഴുകിപ്പരക്കുന്ന മഹാനദിയാണെന്നല്ലോ കടന്നു കാണുന്നവര്‍ പറയുന്നത്.ആ നദിയില്‍ നീന്തിത്തുടിക്കുകയോ, തീരത്തിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാം. എന്തു ചെയ്യുമ്പോഴും അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്നേയുള്ളൂ. ചിന്ത മനുഷ്യന് മാത്രമുള്ള ഒരനുഗ്രഹമാണ്. അത് വേണ്ടതരത്തില്‍ പ്രയോജനപ്പെടുത്തുന്നിടത്താണ് മനുഷ്യത്വത്തിന്റെ വിജയം. എല്ലാവര്‍ക്കും പുതുവര്‍ഷം പൂക്കാലമാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Kerala

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

ലോക്ഭവനില്‍ സെന്‍സസ് 2027ന്റെ ഒന്നാം ഘട്ടത്തിന്റെ ~ാഗ്ഓഫ് ചടങ്ങില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് സ്വയം വിവരശേഖരണ പ്രക്രിയ
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൂര്‍ത്തിയാക്കുന്നു

സെന്‍സസിന്റെ ഒന്നാം ഘട്ടം ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

അനിരുദ്ധന്‍ തന്ത്രികള്‍ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനൊപ്പം (ഫയല്‍ ഫോട്ടോ)

വിടപറഞ്ഞത് തന്ത്രശാസ്ത്ര രംഗത്തെ നവോത്ഥാന നായകന്‍

കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ ഓര്‍മക്കായി തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ പുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പൂരാട്ടിയില്‍ നിന്ന് അനിരുദ്ധന്‍ തന്ത്രികള്‍ ഏറ്റുവാങ്ങുന്നു (ഫയല്‍ ഫോട്ടോ)

ആദ്ധ്യാത്മികരംഗത്ത് നികത്താനാവാത്ത നഷ്ടം: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി

സുപ്രധാന കാര്യവിജയങ്ങളും മികച്ച ധനലാഭവും! സമ്പൂർണ്ണ രാശിഫലം (17 ജൂൺ 2026) – AI ജ്യോതിഷം

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.