കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മത്സരം രാത്രി ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. തുടര്‍ച്ചയായ തോല്‍വികള്‍ക്കും സമനിലകള്‍ക്കും ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം തേടി സ്വന്തം മണ്ണില്‍ ഇറങ്ങുന്നത്. ഒമ്പത് മത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ്.
മറുവശത്ത് ബെംഗളൂരു എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് നോര്‍ത്ത് ഈസ്റ്റിന്റെ വരവ്. നിലവില്‍ എട്ട് മത്സരങ്ങളില്‍നിന്ന് പത്ത് പോയിന്റുമായി ആറാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്.
















