മെല്‍ബണ്‍: പരിചയസമ്പന്നനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം.എസ്.ധോണിയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന ടീമിന്റെ നായകനാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിന്റെ നായകന്‍. ക്രിക്ക് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച മികച്ച ഏകദിന ടീമില്‍ ധോണിക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇടം നേടി.
ഏകദിനത്തില്‍ ധോണിയുടെ ബാറ്റിങ് ശരാശരി അമ്പതിന് മുകളിലാണ്. മുപ്പത്തിയെട്ടുകാരനായ ധോണി 350 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 90 ടെസ്റ്റുകളും 98 ടി 20 മത്സരങ്ങളും കളിച്ചു. ഈ വര്‍ഷത്തെ ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റതിനുശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഹഷീം അംല്‍, വിരാട് കോഹ് ലി, എ ബി ഡിവില്ലിയേഴ്‌സ്,ഷാക്കിബ് അല്‍ ഹസന്‍ , ജോസ് ബട്‌ലര്‍, റഷീദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിംഗ. ടെസ്റ്റ് ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), അലിസ്റ്റയര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, എ ബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, ഡെയ്ല്‍ സ്‌റ്റെയിന്‍, നഥാന്‍ ലിയോന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
















