Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലാപത്തിന് 101 നുണകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2019, 02:40 pm IST
inVicharam

മതകലാപമാണ്, പക്ഷെ പ്രക്ഷോഭമെന്നേ മലയാള മാധ്യമങ്ങള്‍ വിളിക്കൂ. കലാപകാരികളെ പ്രക്ഷോഭകാരികളെന്നും. മൗദൂദികളുടെ ജിഹാദിന് എണ്ണയൊഴിക്കുന്ന പണിയാണ് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നാട് കത്തിക്കുന്നവര്‍ക്ക് വ്യാജ വാര്‍ത്ത നല്‍കി പ്രോത്സാഹനവുമുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും കലാപകാരികളും പ്രചരിപ്പിച്ച പത്ത് നുണകള്‍

ജാമിയയില്‍ വിദ്യാര്‍ത്ഥികളെ വെടിവച്ചുകൊന്നു

ജാമിയ മിലിയ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് വെടിവച്ചു കൊന്നതായി ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്തത് മലയാളം മാധ്യമങ്ങളാണ്. ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലടക്കം ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ ഡിവൈഎഫ്‌ഐയും തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും കൊല്ലപ്പെട്ടവര്‍ക്ക് മയ്യത്ത് നമസ്‌കാരവും നടത്തി. ദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ അഫ്‌സല്‍ റഹ്മാനാണ് മാധ്യമ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇത് പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു. കലാപകാരികള്‍ സമരനായികയായി ആഘോഷിച്ച മതതീവ്രവാദി അയ്ഷ റെന്നയുടെ ഭര്‍ത്താവ് കൂടിയാണിയാള്‍. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ തുടങ്ങിയ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് മാധ്യമ മേഖലയിലെ ജിഹാദിവത്കരണം എത്രത്തോളം ആഴത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്. 

പോലീസായി ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകന്‍

 ജാമിയയിലെ കലാപകാരികളെ പോലീസിനൊപ്പം എബിവിപി പ്രവര്‍ത്തകനും ആക്രമിച്ചുവെന്നായിരുന്നു ആരോപണം. എബിവിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായ ഭാരത് ശര്‍മ്മയാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാള്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ വീഡിയോയും പ്രചരിപ്പിച്ചു. എന്നാല്‍ ഇത് ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ കോണ്‍സ്റ്റബിളാണെന്ന് പോലീസ് വ്യക്തമാക്കി. 

ജാമിയയില്‍ പോലീസ് ബസ്സുകള്‍ കത്തിച്ചു

 ജാമിയയില്‍ കലാപകാരികള്‍ നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. പോലീസുകാരാണ് ഇത് ചെയ്തതെന്നാരോപിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്തുവന്നു. പോലീസുകാര്‍ പെട്രോളൊഴിക്കുന്ന വീഡിയോയും പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ സംഭവത്തിന് പിന്നില്‍ പോലീസാണെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചു. എന്നാല്‍ അഗ്നിക്കിരയായ ബസും വീഡിയോയിലുള്ളതും ഒന്നല്ലെന്ന് പിന്നീട് വ്യക്തമായി. 

എന്‍ആര്‍സിയില്‍ മുസ്ലീങ്ങളെ പുറത്താക്കും

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ആര്‍സി) മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണെന്നാണ് മാധ്യമ പ്രചാരണം. ഇത് വസ്തുതാവിരുദ്ധമാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരെ ബാധിക്കുന്നതല്ല. എന്‍ആര്‍സി ഒദ്യോഗികമായി പ്രഖ്യാപിക്കുകയോ നടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. നടപ്പാക്കിയാലും നിലവില്‍ ഇന്ത്യക്കാരായിട്ടുള്ള ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ല. പൗരത്വം തെളിയിക്കാന്‍ പൂര്‍വ്വികരുടെ രേഖകള്‍ വേണ്ടി വരുമെന്നത് വ്യാജപ്രചാരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 

മോക് ഡ്രില്‍ വീഡിയോ 

പോലീസുകാരന്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോ ആസാമിലെ പോലീസ് അതിക്രമമെന്നാരോപിച്ച് സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2017ല്‍ ഝാര്‍ഖണ്ഡ് പോലീസ് നടത്തിയ മോക് ഡ്രില്‍ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 

അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നു

 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കരുതെന്നാവശ്യപ്പെട്ടാണ് അസമില്‍ പ്രതിഷേധം നടന്നത്. അതിര്‍ത്തിയിലെ കമ്പിവേലികള്‍ തകര്‍ത്തുവെന്നും ഒരു കോടി ബംഗ്ലാദേശി ഹിന്ദുക്കള്‍ സംസ്ഥാനത്തെത്തുമെന്നും കോണ്‍ഗ്രസ്സും മാധ്യമങ്ങളും ഇവിടെ പ്രചരിപ്പിച്ചു. അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോയും പ്രചരിപ്പിച്ചു. 

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല

പൗരത്വ ഭേദഗതി നിയമം കാരണം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണ് പ്രചാരണം. ഈ മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നതിന് ഇളവ് അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മുന്‍ നിബന്ധനകള്‍ പ്രകാരം മുസ്ലീങ്ങള്‍ക്കും പൗരത്വം ലഭിക്കും. 

പോലീസ് അനുമതിയില്ലാതെ കയറി

അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ കയറി പോലീസ് കലാപകാരികളെ അടിച്ചോടിച്ചത് അനുമതിയില്ലാതെയെന്നായിരുന്നു വാദം. എന്നാല്‍ അധികൃതരുടെ അനുവാദത്തോടെയാണ് പോലീസ് കയറിയതെന്ന് സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. 

സിഎഎയും എന്‍ആര്‍സിയും ഒന്ന്

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ഒന്നാണെന്നാണ് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് രണ്ടും രണ്ടാണ്. സിഎഎ പാര്‍ലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ടതോടെ നിയമമായി. എന്‍ആര്‍സി ആരംഭിച്ചിട്ടില്ല. ഇതിന്റെ നിയമങ്ങളും ചട്ടങ്ങളും തീരുമാനിച്ചിട്ടുമില്ല. 

വ്യാജമാധ്യമപ്രവര്‍ത്തകര്‍

 മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കലാപത്തിനെത്തിയ അമ്പതിലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ ചാനലുകള്‍ക്കൊപ്പം മലയാളത്തില്‍ ജനം ടിവിയും ഈ വാര്‍ത്ത നല്‍കി. കലാപസാഹചര്യമുള്ളതിനാല്‍ രേഖകള്‍ പരിശോധിക്കാനായി കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ രണ്ട് സംഭവത്തെയും കൂട്ടിക്കെട്ടി ജനം ചാനല്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്തകരെന്ന് ആക്ഷേപിച്ചതായി ആരോപിച്ച് 24 ന്യൂസ്, ന്യൂസ് 18 എന്നിവര്‍ ചര്‍ച്ച നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.