ഈശ്വരപ്രീതിയ്‌ക്കും വിവാഹം പോലുള്ള സവിശേഷ ചടങ്ങുകളിലും നിറപറ വയ്‌ക്കാറുണ്ട്. പറ നിറയ്‌ക്കാന്‍ നെല്ലാണ് പ്രധാനമയായും ഉപയോഗിക്കുന്നത്. വഴിപാടുകളില്‍ അവിലും മലരും അരിയും ഉപയോഗിക്കാം. കതിര്‍മണ്ഡപത്തില്‍ ഒരുക്കി വയ്‌ക്കുന്ന നിറപറയ്‌ക്ക് നിയതമായ കീഴ്‌വഴക്കങ്ങളുണ്ട്. നിലവിളക്കിന് തൊട്ടടുത്താണ് മണ്ഡപത്തില്‍ നിറപറയുടെ സ്ഥാനം. പറയുടെ മധ്യത്തില്‍ തെങ്ങിന്‍ പൂക്കുല വയ്‌ക്കും.. നാക്കിലയിലാണ് നിറപറ വയ്‌ക്കേണ്ടത്. പറയുടെ പാലം കിഴക്കു പടിഞ്ഞാറായി വരത്തക്കവിധത്തിലാണ് പറയുടെ സ്ഥാനം. വാലുള്ള കുട്ടയില്‍ നെല്ല് എടുത്ത് വച്ച് ഇരുകൈകളും കൊണ്ട് വാരി മൂന്നു പ്രാവശ്യം പറയിലിടുക. കുട്ടയില്‍ അവശേഷിക്കുന്ന നെല്ല് പറയില്‍ ഇടണം. പറ നിറഞ്ഞ് നെല്ല് ഇലയില്‍ വീഴണമെന്നാണ് വിശ്വാസം.
ദേവസന്നിധിയില്‍ നെല്‍പറ സമര്‍പ്പിച്ചാല്‍ യശസ്സും കുടുംബത്തിന് ഐശ്വര്യവും വര്‍ധിക്കും. അവില്‍ പറയാണെങ്കില്‍ ദാരിദ്ര്യം മാറും. രോഗശാന്തി ലഭിക്കാന്‍ ദേവന് മലര്‍പറ വഴിപാടായി നല്‍കാം. ശത്രുദോഷത്തിന് ശര്‍ക്കരപറ നല്‍കുക. പ്രതിബന്ധങ്ങള്‍ മാറാന്‍ നാളികേരപ്പറ. കാര്‍ഷിക സമൃദ്ധിക്ക് പഴം പറയും മനോദുഃഖങ്ങള്‍ മാറാന്‍ പുഷ്പങ്ങള്‍ നിറച്ച പറയും മംഗല്യഭാഗ്യത്തിന് മഞ്ഞള്‍പറയും ദേവന് കാണിക്കയായി നല്‍കുക. എള്ളു പറ വെച്ചാല്‍ രാഹുദോഷം മാറും. നാണയപ്പറ വഴിപാടായി നല്‍കിയാല്‍ സമ്പത്തു വര്‍ധിക്കും.















