ശബരിമലയില്‍ ശ്രീധര്മശാസ്താവിന്റെ പുണ്യവിഗ്രഹത്തിന് മണ്ഡല പൂജാവേളയില്‍ തങ്കത്തിന്റെ ശോഭയാണ്. മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത് തങ്ക അങ്കിയാണ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1973ല്‍ നടയ്ക്ക് വച്ചതാണ് തങ്ക അങ്കി. 450 പവന് തൂക്കമുള്ള തങ്ക അങ്കി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോങ്റൂമിലാണ് സൂക്ഷിക്കുന്നത്.
ശബരിമലയിലേക്ക് കൊണ്ടുപോകാനായി പുറത്തെടുക്കുന്ന അങ്കി ആദ്യം ആനക്കൊട്ടിലില്‍ ദര്‍ശനത്തിന് വയ്ക്കും. പിന്നീട് അലങ്കരിച്ച രഥത്തില്‍ വാഹനങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ യാത്രതിരിക്കും. ഘോഷയാത്രയ്ക്കുള്ള രഥം ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ്. പതിനെട്ടാംപടിയും കൊടിമരവും ശ്രീകോവിലും ഉള്‍പ്പെട്ടതാണ് രഥം. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് തങ്കഅങ്കി സന്നിധാനത്തെത്തുക. കോഴഞ്ചേരി, കാരംവേലി, ഇലന്തൂര്‍, പ്രക്കാനം, ഓമല്ലൂര്‍, കൊടുന്തറ, പത്തനംതിട്ട, മണ്ണാറക്കുളഞ്ഞി, റാന്നി, ഇടക്കുളം, വടശ്ശേരിക്കര, പ്രയാര്‍, മാടമണ്‍, പെരുനാട്, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴി പമ്പയില്‍ എത്തും. പമ്പ ഗണപതി ക്ഷേത്രത്തിന് മുമ്പില്‍ പേടകം തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. പമ്പയില്‍നിന്ന് പേടകം ശിരസ്സിലേറ്റി ശരംകുത്തിവഴി സന്നിധാനത്ത് എത്തുമ്പോള്‍ മേല്‍ശാന്തിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് അങ്കി ഏറ്റുവാങ്ങും. പിന്നീട് രണ്ടുനാള്‍ തങ്കഅങ്കി അണിഞ്ഞിരിക്കുന്ന അയ്യപ്പനെ ഭക്തര്‍ക്ക് ദര്‍ശിക്കാം.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: