Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂത്രധാരന്‍

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Dec 15, 2019, 05:53 am IST
in Varadyam

 

കാലാനുസൃതമായ നവീകരണം! അതിനുള്ള മറുപടി തഞ്ചാവൂരിലെ ക്ലാസ്സില്‍ നിന്നും അവര്‍ക്ക് ലഭിച്ചു. ഒമ്പതു കുട്ടികള്‍ തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നിരുന്നു. ബാക്കി പേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും യോഗ്യതയുണ്ടായിരുന്നില്ല. വലിയ താല്‍പ്പര്യത്തോടെ സംഘമായാണ് അവര്‍ പുറപ്പെട്ടത്. പാലക്കാട്ടുനിന്നും ഈറോഡ് വരെ മദ്രാസ് മെയില്‍. അവിടെ രണ്ടു മണിക്കൂര്‍ ഇടവേള. മൈസൂറില്‍ നിന്നു വരുന്ന മയിലാടുതുറൈ എക്‌സ്പ്രസ്സില്‍ തുടര്‍യാത്ര. പുറപ്പെടുന്നതിനു മുന്‍പ് കുട്ടികള്‍ യഥാവിധി ദക്ഷിണയുമായി വന്നുകണ്ട് രാമശേഷന്റെ അനുഗ്രഹം മേടിച്ചു.

രാമശേഷന്‍ പഠിക്കുമ്പോള്‍ എംഎ രണ്ടാം വര്‍ഷത്തിനായിരുന്നു നക്ഷത്ര സിദ്ധാന്തം. എന്നാല്‍ പുതിയ അദ്ധ്യയന വര്‍ഷത്തെ സിലബസില്‍ അത് ഒന്നാം വര്‍ഷമാക്കിയിരുന്നു.ജ്യോതിശ്ശാസ്ത്രത്തില്‍ വലിയ സാധ്യതകള്‍ക്ക് തുടക്കം കുറിച്ച നവീകരണ പ്രവര്‍ത്തനമായിരുന്നു നക്ഷത്രസിദ്ധാന്തം. അതുവരെയുണ്ടായിരുന്ന സാമ്പ്രദായിക മുറകളെ, പ്രമാണങ്ങളെ അത് അട്ടിമറിച്ചു. അങ്ങനെയൊരു വിചാരപദ്ധതി രൂപപ്പെട്ടത് കെ.എസ്. കൃഷ്ണമൂര്‍ത്തി എന്നൊരു മഹാബുദ്ധിമാന്റെ മനസ്സിലായിരുന്നു. 

1908 നവംബര്‍ ഒന്നിന് തഞ്ചാവൂര്‍ ജില്ലയിലെ തിരുവയ്യാര്‍ ഗ്രാമത്തില്‍ കെ.എസ്. കൃഷ്ണമൂര്‍ത്തി ജനിച്ചു. തിരുവയ്യാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുച്ചിറപ്പള്ളിയില്‍നിന്നും ബിരുദമെടുത്ത അദ്ദേഹം സാനിറ്ററി ഇന്‍സെപ്കടറായി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. ആ കാലയളവില്‍ പ്രകൃത്യാതീത ശക്തികളെ സംബന്ധിച്ച നിഗൂഢശാസ്ത്രങ്ങളില്‍ താല്‍പ്പര്യം ഉടലെടുത്തു. പലതും വായിച്ച കൂട്ടത്തില്‍ ഇന്ത്യന്‍-പാശ്ചാത്യ ജ്യോതിഷഗ്രന്ഥങ്ങളും വായിച്ചു, ആഴത്തില്‍ത്തന്നെ. നിലവിലുള്ള ജ്യോതിഷപ്രവചനങ്ങളെല്ലാം അതേപടി ഫലിക്കുന്നുണ്ടോ എന്നദ്ദേഹത്തിന് സംശയമായി. ഫലപ്രവചനങ്ങള്‍ തെറ്റുന്നത് എന്തുകൊണ്ടായിരിക്കാം? പ്രമാണങ്ങള്‍ക്ക് കടകവിരുദ്ധമായി കാര്യങ്ങള്‍ സംഭവിക്കുന്നതെന്തു കൊണ്ട്?

അദ്ദേഹത്തെ പ്രധാനമായും കുഴക്കിയത് ഇരട്ടപെറ്റ കുട്ടികളുടെ ജാതകമായിരുന്നു. ഒരേ ഗ്രഹസ്ഥിതിയും ഒരേ ശിഷ്ടദശയുമുള്ള കുട്ടികള്‍ എന്തുകൊണ്ട് രണ്ട് സ്വഭാവക്കാരായിത്തീരുന്നു? ഒരാള്‍ സൗമ്യനും മറ്റേയാള്‍ പരുക്കനുമാവുന്നതെന്തുകൊണ്ട്? ഒരാള്‍ ഡോക്ടറും അടുത്തയാള്‍ എഞ്ചിനീയറുമാവുന്നതെന്തുകൊണ്ട്?

ആചാര്യപ്രമാണങ്ങള്‍ അച്ചട്ട് ശരിയാണെങ്കില്‍ ഇരട്ടപെറ്റ കുട്ടികള്‍ ഒരേപോലെയായിത്തീരേണ്ടതല്ലേ? രണ്ടുപേരും ശാന്തസ്വഭാവികളാവണം, അല്ലെങ്കില്‍ ക്രുദ്ധരാവണം. രണ്ടുപേരും ഡോക്ടറാവണം അല്ലെങ്കില്‍ എഞ്ചിനീയറാവണം. അതെന്തുകൊണ്ട് സംഭവിക്കുന്നില്ല? ഈ സന്ദേഹമാണ് നിലവിലുള്ളതിനെ അഴിച്ചു ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഗണപതിയുടെ അവതാരരൂപങ്ങളില്‍ ഉച്ഛിഷ്ട ഗണപതി രാത്രിയുറക്കത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ചില നൂതനവഴികള്‍ അരുളിച്ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ആ വെളിപാടിന്റെ താരകള്‍ മനസ്സില്‍ ഇപ്രകാരം തെളിഞ്ഞുവന്നു.ഒരു രാശിയെ ഒമ്പത് അംശകങ്ങളായി പിരിക്കുന്നതുപോലെ ഒരു നക്ഷത്രത്തെ എന്തുകൊണ്ട് ഒമ്പത് ഉപനക്ഷത്രങ്ങള്‍ക്കായി വിഭജിച്ചു കൊടുത്തുകൂടാ?

ഒരു രാശി = 30 ഡിഗ്രി.

അതില്‍ ഒരു നക്ഷത്രം = 13 ഡിഗ്രി 20 മിനിറ്റ്.

13ഃ60+20 = 800 മിനിറ്റ്

800 മിനിറ്റ് എന്നത് വിംശോത്തരി ദശയുടെ (120 വയസ്സ്) അടിസ്ഥാനത്തില്‍ 120 വര്‍ഷമാണെങ്കില്‍ 1 വര്‍ഷം സമം എത്ര?

ഒരു വര്‍ഷം എന്നത് 6 കല 40 വികല എന്ന് കിട്ടി. ഈ 6.40 നെ ഗ്രഹങ്ങളുടെ ദശാവര്‍ഷവുമായി അദ്ദേഹം ഗുണിച്ചു.

ഉദാഹരണത്തിന് കേതുവിന്റെ ദശാവര്‍ഷം ഏഴ്.

7ഃ6.40 = 42   280 (÷60=4.40)

     4 40

   ———

    46                        40

  =============

ഇങ്ങനെ ഓരോ ഗ്രഹങ്ങള്‍ക്കും പറഞ്ഞിട്ടുള്ള ദശാവര്‍ഷത്തെ 6.40 മായി ഗുണിച്ച് അദ്ദേഹം ഒരു പട്ടികക്ക് രൂപം 

നല്‍കി.

ഗ്രഹങ്ങള്‍ ദശാവര്‍ഷം ഭാഗ കല വികല

കേതു 7 00  46      40

ശുക്രന്‍ 20 02  13      20

രവി         6 00  40      00

ചന്ദ്രന്‍ 10      01    06    40 

കുജന്‍        7    00    46    40

രാഹു        18      02    00    00

ഗുരു 16      01    46    40 

മന്ദന്‍        19       02  06    40

ബുധന്‍ 17    01    53    20

           ——         —————

              120      09  256   240(4)

                            09  260 (4)

                            13 20 (ഒരുനക്ഷത്രം)

ഈ പട്ടികയാണ് നക്ഷത്ര സിദ്ധാന്തത്തിന്റെ ആണിക്കല്ല്. ഇതുപ്രകാരം ഓരോ നക്ഷത്രത്തിനുള്ളിലും ഒമ്പത് ഉപനക്ഷത്രങ്ങളുണ്ടെന്നും ആ ഉപനക്ഷത്രാധിപനാണ് അടിസ്ഥാനപരമായി കാര്യങ്ങള്‍  തീരുമാനിക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. ജ്യോതിശ്ശാസ്ത്രത്തിന്റെ നവീകരണ പ്രക്രിയയില്‍ ഇതൊരു കുതിച്ചു ചാട്ടമായിരുന്നു.

ഒരേ നക്ഷത്രവും ഒരേ ഗ്രഹസ്ഥിതിയും ഒരേ ശിഷ്ടദശയുമുണ്ടായിട്ടും ഇരട്ടകള്‍ രണ്ടു വ്യത്യസ്ത വ്യക്തികളായിത്തീരുന്നതെങ്ങനെ എന്ന് ഈ സിദ്ധാന്തത്തിന്റെ അടിപ്പടയില്‍ അദ്ദേഹം സ്ഥാപിച്ചു. രണ്ടുപേരുടെയും നക്ഷത്രം ഒന്നാണെങ്കിലും ഒരു നിമിഷത്തെ ജനനസമയത്തിലെ വ്യത്യാസം ഉപനക്ഷത്രാധിപനില്‍ മാറ്റം വരുത്തുന്നു. ഒരാള്‍ ജനിക്കുന്നത് ശുക്രന്റെ നക്ഷത്രത്തില്‍ രവിയുടെ ഉപനക്ഷത്രത്തിലാണെങ്കില്‍ അടുത്തയാള്‍ ജനിക്കുന്നത് അതേ നക്ഷത്രത്തില്‍ ചന്ദ്രന്റെ ഉപനക്ഷത്രത്തിലായിരിക്കാം. ഈ ഉപനക്ഷത്രമാണ് അവരുടെ സ്വഭാവവും ജീവിതത്തിലെ ഏറ്റിറക്കങ്ങളും നിശ്ചയിക്കുന്നത്. ഇരട്ട പെറ്റ കുറേ കുട്ടികളുടെ ജാതകം ഉദാഹരണമാക്കി അദ്ദേഹം ഈ സിദ്ധാന്തം ഉറപ്പിച്ചു.ഈ വിചാരപദ്ധതിക്ക് ‘നക്ഷത്ര സിദ്ധാന്തം’ എന്ന പേരു നല്‍കി. ‘കൃഷ്ണമൂര്‍ത്തി പദ്ധതി’ എന്ന് പൊതുവിലും ‘േെലഹഹമൃ വേലീൃ്യ’ എന്ന് ഇംഗ്ലീഷിലും ഇതറിയപ്പെട്ടു.

”നക്ഷത്രത്തിന് നമ്മള്‍ സ്റ്റാര്‍ എന്നാണ് പറയാറെങ്കിലും രീിേെലഹഹമശേീി എന്നാണ് ജ്യോതിഷഭാഷ… രീിേെലഹഹമശേീി എന്ന വാക്കില്‍നിന്നുമാണ് േെലഹഹമൃ എന്ന വാക്കിന്റെ ഉല്‍പ്പത്തി…”

രാമശേഷനും ഇതൊരു പൊടിതട്ടിയെടുക്കലായിരുന്നു. ക്ലാസ്സ് മുറിയില്‍ പഠിച്ച് പരീക്ഷയെഴുതി പിന്നീടെങ്ങനേയോ കൈവിട്ടുപോയ പാഠങ്ങള്‍…ഇപ്പോള്‍ എംഎക്ക് ചേര്‍ന്ന കുട്ടികള്‍ തന്നിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പുതുജീവനില്‍ ഉണര്‍ത്തിയെടുക്കുന്നു.

അതെ, ചില ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്ക് വെളിച്ചമാണ്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.