ന്യൂദല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി തടസപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സോണിയ, പ്രതിപക്ഷ നേതാവ് രാഹുല്‍ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി.
വന്ദേമാതരം തടസപ്പെടുത്തിയതിനെതിരെ നിരവധി ഇടങ്ങളിലെ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
രാജ്യവ്യാപകമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ വിമര്‍ശനം ശക്തമായതോടെ സോണിയയുടെ പ്രവൃത്തികളും വന്ദേമാതരം ആലപിക്കലുമായി യാതൊരു ബന്ധവുമില്ലെന്നും വന്ദേമാതരം ശരിയായി ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നുമാണ് പുതിയ വാദം.











