ന്യൂദല്‍ഹി: ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ രഹ്ന ഫാത്തിമയ്‌ക്കു സുരക്ഷ നല്‍കാന്‍ ഉത്തരവിടില്ലെന്നും സുപ്രീം കോടതി. ശബരിമല വിഷയം വളരെ ഗൗരവമേറിയതാണ്. വിഷയം ഇനിയും വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതു സംബന്ധിച്ച എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടതാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. വൈകാരിക വിഷയമാണെന്നും അതിനാലാണ് ഏഴംഗ ബെഞ്ചിന് വിട്ടതെന്നും ചീഫ് ജസ്റ്റിസ്. കേസില്‍ എല്ലാവരും ക്ഷമ കാണിക്കണം. വിവേചന അധികാരം ഉപയോഗിച്ചാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറയാത്തത്. അതേസമയം, ക്ഷേത്രത്തില്‍ പോകാന്‍ ബിന്ദു അമ്മിണിക്ക് അധികാരമില്ലെന്ന് ഉത്തരവിടാനാകില്ലെന്നും ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. ബിന്ദുവിന് ഇപ്പോള്‍ നല്‍കുന്ന പോലീസ് സുരക്ഷ തുടരണമെന്നും കോടതി. വിഷയത്തില്‍ ഒരു ഉത്തരവും കോടതിയില്‍ നിന്നുണ്ടാകില്ല.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ ജസ്റ്റിസ് മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങളാണ്. ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
രഹ്മ ഫാത്തിമയ്‌ക്കു പുറമേ ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നേരത്തേ, വ്യക്തമാക്കിയിരുന്നു
















