തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ച മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ കേസെടുത്തു. വിജിലന്‍സാണ് കേസെടുത്തത്. വ്യാജ രേഖകള്‍ വച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സഹായിച്ചുവെന്ന് ആരോപിച്ച് മുന്‍ വിജിലന്‍സ് എസ്പി ജയകുമാറിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയരായവര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് സമ്പാദ്യമായുള്ളതെന്ന് തെളിയിക്കാന്‍ ജയകുമാര്‍ കൂട്ട് നിന്നതായാണ് പരാതി.
പ്രതികള്‍ക്ക് വ്യാജരേഖകളുണ്ടാക്കാന്‍ ജയകുമാര്‍ കൂട്ടുനിന്നതായും, ഇവ ഉപയോഗിച്ച് നിരവധി കേസുകള്‍ എഴുതി തള്ളിയെന്നും വിജിലന്‍സ് പറയുന്നു.
















