മാലയിട്ടാല്‍ മാല ഊരുന്നതുവരെ ക്ഷൗരം പാടില്ല. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കരുത്. മാംസഭക്ഷണമരുത്. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകംചെയ്ത് ഒന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
എട്ടു വിധമുള്ള മൈഥുനങ്ങളും വര്‍ജിക്കണം. കോപിക്കരുത്, അസത്യം പറയരുത്, ഹിംസിക്കരുത്, ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം. ജാതകര്‍മങ്ങളിലും പങ്കെടുക്കരുത്. ആരെയും പരിഹസിക്കരുത്. ജീവകാരുണ്യം നിര്‍ബന്ധം. വിഹിതമല്ലാത്ത ധനം സ്വീകരിക്കരുത്. ആഹാരം ദിവസത്തിലൊരിക്കലായാല്‍ നന്ന്. തീരെ പറ്റുന്നില്ലെങ്കില്‍ രാത്രി ലഘുഭക്ഷണം മാത്രം. സമസ്യഷ്ടികളെയെല്ലാം അയ്യപ്പനായി കാണണം. യഥാശക്തി ദാനധര്‍മം ചെയ്യണം. പകലുറക്കം പാടില്ല. രണ്ടു നേരം കുളി നിര്‍ബന്ധം. സ്‌നാനം കഴിഞ്ഞാല്‍ ഭസ്മധാരിയായി ശരണം വിളിക്കണം.
അയ്യപ്പന്മാരുടെ ഉറക്കുമന്ത്രം
അയ്യപ്പന്മാര്‍ ഉറങ്ങുന്നതിനു മുമ്പ് ജപിക്കേണ്ട മന്ത്രമുണ്ട്. വീട്ടിലായാലും വനയാത്രയിലായാലും ഈ മന്ത്രജപം സുഖനിദ്രയും മനസ്സിന് ഉന്മേഷവും നല്‍കും.
‘ദേവദേവ ജഗന്നാഥ
നിദ്രാംദേഹി കൃപാകര
അപായരഹിതം പാതു
സര്‍വാപായ നിവാരണ’
(സുഖനിദ്ര നല്‍കി സര്‍വ അപായങ്ങളില്‍ നിന്നും രക്ഷ നല്‍കണേ. ദേവദേവ
നും ജഗന്നാഥനും കൃപാകരനുമായ അയ്യപ്പനോടുള്ള
പ്രാര്‍ഥനയാണിത്.)
9447261963
















