Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂന്താനത്തിന്റെ ഭക്തിയെ കടഞ്ഞ ഭഗവാന്‍

ശ്രീജ വാര്യര്‍ by ശ്രീജ വാര്യര്‍
Dec 10, 2019, 05:12 am IST
in Samskriti

പൂന്താനത്തിന്റെ അനപത്യതാദു:ഖം ഭഗവാനോടുള്ള പ്രണയമായി മാറുകയായിരുന്നു. നമ്മളെല്ലാവരും ഓരോരോ കാരണങ്ങളാല്‍ ദുഃഖിക്കുന്നവരാണ്. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെയും ഇഷ്ടപ്പെട്ടവയുടെ നഷ്ടത്തിലൂടെയും നാശത്തിലൂടെയും, നമ്മുടെ സന്തോഷം 

പോയ്‌മറയുന്നു. അതിനുകാരണം, നമ്മുടെ ജീവിതസന്തോഷങ്ങള്‍ നഷ്ടപ്പെട്ടവയെ ആശ്രയിച്ചായിരുന്നു എന്നതാണ്. ഈ ആശ്രയത്വമാണ്, അടിമത്തമാണ് ഇല്ലാതാക്കേണ്ടത്. അല്ലെങ്കില്‍ കഠിനദുഃഖം വരുമ്പോള്‍ ചുറ്റുമുള്ള ലോകം തകര്‍ന്നടിയുന്നതായി നമുക്ക് തോന്നും . 

നഷ്ടങ്ങള്‍ നമുക്ക് സ്വയം തിരിച്ചറിവിനുള്ള അവസരമാണ് . നമ്മുടെ ജീവിതം വഴിമാറി ഒഴുകേണ്ട സമയമായി എന്നുള്ള സൂചനയാണ് . നമ്മുടെയുള്ളിലെ ഈശ്വരാംശത്തെ ( ശക്തിയെ ) തിരിച്ചറിയുവാനുള്ള ആ അവസരം പലരും അറിയാതെപ്പോകുന്നു. ദുഖം വരുമ്പോള്‍ ദൈവത്തെക്കുറിച്ചോര്‍ക്കുവാന്‍ എളുപ്പമാണ് .

‘നിനക്ക് പരിപൂര്‍ണ്ണാനന്ദം നല്‍കുവാന്‍ എനിക്ക് കഴിയും, അതിനായി നീ എന്നെ അറിയുക’ എന്നൊരു സ്വരം ഉള്ളില്‍നിന്നുയരുന്നത് നാം പലപ്പോഴും അവഗണിക്കുന്നു . 

ലൗകികകാര്യങ്ങളെല്ലാം സുഖസുന്ദരമായി നടക്കുന്നുണ്ടെങ്കില്‍ അവിടെ നിഷ്‌കാമഭക്തി പോയിട്ട് ഭക്തിയ്‌ക്കുതന്നെ സ്ഥാനമില്ല . സുഖമായി ജീവിക്കുമ്പോള്‍ ‘എല്ലാം ഈശ്വരകൃപ.’ എന്നുപറയുവാന്‍ എളുപ്പം. അതിനിടയില്‍ ചെറിയൊരു ദുഃഖം വന്നാലോ?  ഈ സാഹചര്യത്തിലാണ് ഭക്തരുടെ തനിനിറം തെളിയുന്നത് . 

‘ഹേയ് .. ഒന്നുമില്ല. ഈശ്വരകാരുണ്യത്താല്‍ എനിക്കൊരു സങ്കടവുമില്ല.’ എന്നു പറയുന്നവരെ കണ്ടിട്ടില്ലേ?. അത് കള്ളമാണ് . ഈശ്വരകാരുണ്യമുണ്ടെങ്കില്‍ ഈശ്വരന്‍ നമ്മെ ഈശ്വരനിലേയ്‌ക്ക് അടുപ്പിക്കും. അതിനായി നമ്മുടെ ഭക്തിയെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കും. കാമക്രോധാദികളില്‍നിന്ന് മുക്തരാകുവാന്‍ നമ്മെ പ്രേരിപ്പിക്കും, 

പ്രാപ്തരാക്കും . അതുമാത്രമല്ല നമ്മുടെ അഹങ്കാരം പൂര്‍ണ്ണമായും നശിപ്പിക്കും . ലൗകികജീവിതത്തില്‍ നമുക്ക് ഏറ്റവും 

പ്രിയപ്പെട്ടവയെ നഷ്ടപ്പെടുത്തിയോ ഉപേക്ഷിക്കുവാന്‍ ധൈര്യം നല്‍കിയോ നമ്മുടെ ഭക്തിയെ നിരഹങ്കാരമാക്കും . മഹാബലിയുടെ കഥ ഓര്‍മ്മയില്ലേ ..? തന്റെ നിഷ്‌കാമഭക്തനായ ആ അസുരരാജനെ പൂര്‍ണ്ണമായും നിരഹങ്കാരനാക്കുവാന്‍ ഭഗവാന്‍ വാമനാവതാരമെടുക്കുകയുണ്ടായി . 

 പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന എന്റെ ‘ ഭാഗവതകഥാമൃതം രണ്ടാം ഭാഗ’ ത്തിലെ ആ ഭാഗം ഇതാ… മൂന്നാമത്തെ കാലടി സ്വന്തം തലയില്‍ വയ്‌ക്കുവാന്‍ അനുവദിച്ചുകൊണ്ട് തന്റെ മുന്നില്‍ തലകുനിച്ചിരിക്കുന്ന മഹാബലിയെ ഭഗവാന്‍ അനുഗ്രഹിക്കുന്നതാണ് സന്ദര്‍ഭം . 

 ‘ മായികഹാസത്തോടെ മഹാബലിയെ കടാക്ഷിച്ചുകൊണ്ട് ഭക്തവത്സലനായ ഭഗവാന്‍ പറഞ്ഞു , 

 ‘എന്റെ അനുഗ്രഹത്തിനു പാത്രമായവന് ഐശ്വര്യമോ ധനമോ ഒന്നും ആവശ്യമില്ല . അത് കൈവശമുണ്ടെങ്കില്‍ ഞാനത് തിരിച്ചെടുക്കുകയും ചെയ്യും . എങ്കില്‍മാത്രമേ അവന്‍ പൂര്‍ണ്ണമായും നിരഹങ്കാരനും നിര്‍മ്മമനുമാകുകയുള്ളൂ . 

പ്രിയപ്പെട്ട മഹാബലീ …. നീയിപ്പോള്‍ പരിപൂര്‍ണ്ണനായിരിക്കുന്നു . എന്നിലലിയുവാന്‍ യോഗ്യനായിരിക്കുന്നു . പിതാമഹനോടൊപ്പം നിനക്കും കുടുംബത്തിനും ഇനി എന്റെ ലോകത്തില്‍ സസുഖം വസിക്കാം . സാവര്‍ണ്ണിമന്വന്തരത്തില്‍ നിനക്ക് ഇന്ദ്രപദവി ലഭിക്കുകയും ചെയ്യും ‘ ഈ വിഷ്ണുലോകത്തില്‍നിന്നാണ് മഹാബലി നമ്മളെ കാണുവാനെത്തുന്നത് . വാമനാവതാരവും മഹാബലിയുടെ രാജ്യദാനവും മോക്ഷവുമെല്ലാം ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് . രാജ്യം ഭരിക്കുവാന്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന ഒരാള്‍ ഇല്ലേ ?. അതുപോലെ ലോകം ഭരിക്കുവാന്‍ ഭഗവാന്‍ നിയോഗിക്കുന്ന ഒരാള്‍ ഉണ്ട് , മനു എന്നാണ് സ്ഥാനപ്പേര് . അദ്ദേഹത്തിനെ സഹായിക്കുവാന്‍ അനുയായികളും ഒപ്പം ഭഗവാന്റെ അവതാരരൂപവും ഉണ്ടാകും . ഒരു മനുവിന്റെ ഭരണകാലമാണ് ‘മന്വന്തരം’ എന്നറിയപ്പെടുന്നത് . ഇപ്പോഴുള്ള വൈവസ്വതമനുവിന്റെ കാലം കഴിഞ്ഞാല്‍, അതിനുശേഷം വരുന്ന മഹാപ്രളയം കഴിഞ്ഞാല്‍ … പിന്നെയും പുനര്‍നിര്‍മ്മിക്കുന്ന പുതിയലോകം ഭരിക്കുന്ന മനു ഈ മഹാബലിയാണ് . തന്റെ ഭക്തന് ഭഗവാന്‍ നല്കിയ അനുഗ്രഹം അതായിരുന്നു . 

അപ്പോള്‍ , പറഞ്ഞുവന്നത് ഇതാണ് ഈശ്വരകാരുണ്യം. അത് നമ്മുടെ ഭക്തിയെ കടഞ്ഞുകടഞ്ഞ് ശുദ്ധീകരിക്കും. നമ്മെ പൂര്‍ണ്ണമായും നിര്‍ഗുണനും 

നിര്‍മമനും  നിരഹങ്കാരനുമാക്കിത്തീര്‍ക്കും . ഭക്തിയുടെ ആ തലത്തിലാണ് വാനപ്രസ്ഥത്തിനു മനസുകൊണ്ട് 

നാം തയ്യാറാകുന്നത് . സര്‍വ്വവും ഉപേക്ഷിച്ച് ഭഗവാന്റെ അടുത്തേയ്‌ക്കുള്ള പലായനമാണത് .പിന്നീടത് കാശിയാത്രയായി .പിന്നെ ആശ്രമവാസമായി .ഇപ്പോള്‍ വീട്ടിനുള്ളില്‍ത്തന്നെ അത്തരമൊരു മനസ്സുകൊണ്ട് പലായനം സജ്ജമാക്കുവാന്‍  നാം തയ്യാറാകുന്നു . അത്തരം പരമഭക്തരും ഭഗവാനും തമ്മില്‍ ഭേദമില്ല . 

വിനയശീലനായ, ശുദ്ധാത്മാവായ, നിര്‍ദ്ധനനായ, 

പൂന്താനത്തിന്റെ ഭക്തിയെയും ഭഗവാന്‍ കടഞ്ഞുകൊണ്ടേയിരുന്നു .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.