Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ പാഴാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 05:41 am IST
in Editorial

തെലങ്കാനയില്‍ യുവഡോക്ടറെ ചുട്ടുകൊന്ന സംഭവം നാടിനെ നടുക്കിയതാണ്. തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം നടത്തി കൊന്നതിനുശേഷമാണ് അവരെ ചുട്ടുകരിച്ചത്. ഉന്നാവയിലെ പെണ്‍കുട്ടിക്കുനേരെ നടന്ന തീക്കളിക്ക് പിറകെ തെലുങ്കാന സംഭവത്തിലെ നാലു പ്രതികളെയും പോലീസ് കൊന്നു. സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കവെ പ്രതികള്‍ പോലീസിനെ അക്രമിക്കാന്‍ തുനിഞ്ഞപ്പോഴാണ് വെടി ഉതിര്‍ത്തതെന്ന് പറയുന്നു. പക്ഷേ അതില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ കാണാന്‍ കഴിയും. തെളിവെടുക്കാന്‍ കൊണ്ടുപോയ കൊലക്കേസ് പ്രതികളെ എന്തുകൊണ്ട് കയ്യാമം വച്ചില്ല എന്നത് പ്രധാന പൊരുത്തക്കേട് തന്നെയാണ്. 25 വയസ്സിന് താഴെയുള്ള ശുഷ്‌കിച്ച പ്രതികള്‍ കമ്മീഷണര്‍ അടക്കമുള്ള പത്തംഗം സായുധപോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതി വിശ്വസനീയമാണോ? ഏതായാലും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിന് പ്രതികള്‍ക്കെതിരെ മരണാനന്തര കേസ് ചുമത്തുകയും ചെയ്തു.

ഡോക്ടറായ യുവതിയെ കാണാതായതുമുതല്‍ പോലീസില്‍ ബന്ധുക്കള്‍ ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല. അന്വേഷണത്തിനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്ന് പറയുന്നു. എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനും അമാന്തം കാണിച്ചു. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ കേസുകളില്‍ നിന്ന് ഊരുകയും ശിക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെലങ്കാന പോലീസിന്റെ നടപടിക്ക് കുറേ പേരുടെ കയ്യടി നേടിയിട്ടുണ്ട്. പക്ഷെ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന നടപടിയല്ല പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ബലാല്‍സംഗവും അതിനുശേഷം കൊലപാതകം കൂടി ചെയ്യുന്ന കൊടും കുറ്റവാളികള്‍ ഒരിക്കലും രക്ഷപ്പെടരുതെന്ന് മാത്രമല്ല ശിക്ഷ എത്രയും പെട്ടെന്ന് ലഭ്യമാക്കുകയും വേണ്ടതാണ്. എന്ന് കരുതി പോലീസ് വിചാരണകൂടാതെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാനേ സാദ്ധ്യമല്ല. ഇവിടെയാണ് പരമോന്നത നീതിപീഠത്തിന്റെ മുഖ്യന്യായാധിപന്‍ ശരദ് അരവിന്ദ് ബോബ്‌ഡേയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

നീതി എന്നാല്‍ പ്രതികാരമായി മാറരുതെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദേഹം തുടര്‍ന്നു. ”ഒരു സംശയവുമില്ല, രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ സ്വന്തം സമീപനവും അതിന്റെ അവസ്ഥയും പുനപ്പരിശോധിക്കേണ്ടതുണ്ട്. ഇന്ന് ഒരു ക്രിമിനല്‍ കേസ് വാദം കേട്ട് വിധി പുറപ്പെടുവിക്കാനെടുക്കുന്ന സമയവും പുനപ്പരിശോധിക്കണം. നീതി ഒരിക്കലും ഉടനടി ലഭ്യമാക്കേണ്ടതല്ല. നീതി പ്രതികാരമായി മാറുകയും ചെയ്യരുത്. പ്രതികാരമാകുന്നതോടെ നീതിയുടെ സ്വഭാവം മാറും. നീതിന്യായ വ്യവസ്ഥ സ്വയം തിരുത്തലുകള്‍ വരുത്തണം. എന്നാല്‍, ഇക്കാര്യം പരസ്യമാക്കണോ വേണ്ടയോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കേസ് വേഗത്തിലാക്കാന്‍ വഴി കണ്ടെത്തണം. കേസുകള്‍ക്കു മുന്‍പ് സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമമുണ്ട്. ഇക്കാര്യം നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നത് പഠിപ്പിക്കാന്‍ കോഴ്‌സുകളുമില്ല.” ചീഫ് ജസ്റ്റിസ് ആഗ്രഹിക്കുന്നതുപോലെ കോടതി നടപടികള്‍ ഈ വിഷയത്തില്‍ ജാഗ്രതയോടെ പരിഷ്‌ക്കാരവും വേഗതയുമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ബലാല്‍സംഗക്കാരെ തൂക്കിലേറ്റാന്‍ തന്നെയാണ് മോദിസര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ എന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ അല്‍പ്പത്തമാണ്.

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം ലോകത്തിലെ ബലാല്‍സംഗ തലസ്ഥാനമായെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രസ്താവിച്ചത്. കോണ്‍ഗ്രസ് ഭരണം നടത്തുമ്പോഴാണ് നിര്‍ഭയ സംഭവമെന്നോര്‍ക്കണം. ആ കേസിലെ പ്രതിയുടെ ദയാഹര്‍ജി പരിഗണിക്കരുതെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നത് ബിജെപിയാണ്. ബലാല്‍സംഗം നടത്തിയശേഷം ദല്‍ഹിയില്‍ തണ്ടൂരി അടുപ്പില്‍ യുവതിയെ ചുട്ടത് കോണ്‍ഗ്രസ് നേതാവായിരുന്നല്ലൊ. കേരളത്തില്‍ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീയെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയത് ആരാണ്. കേരളത്തിന്റെ അഞ്ചിരട്ടിയിലധികമുണ്ട് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. അവിടെയും ഇവിടെയും കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുമുണ്ട്. കേരളത്തില്‍ പ്രതിദിനം വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേരെ ബലാല്‍സംഗം ചെയ്യുന്നുണ്ട്. അതൊന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറ്റം എവിടെയായാലും ശിക്ഷ ഉറപ്പാക്കുകതന്നെ വേണം. അതിനായി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം ഗൗരവത്തിലെടുക്കുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.