കൊല്ലം: ശക്തികുളങ്ങരയില്‍ നിന്ന് നാല് തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ബോട്ട് മടങ്ങിയെത്താത്തത് തീരത്ത് ആശങ്ക പരത്തി. നീണ്ടകര സ്വദേശിയുടെ സ്‌നേഹിതന്‍ എന്ന ബോട്ടാണ് തിരികെയെത്താത്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്. ഇന്നലെ രാവിലെ മടങ്ങിയെത്തേണ്ടതായിരുന്നു. ഉടമ മജീദും മൂന്ന് തൊഴിലാളികളുമാണ് ഇതിലുള്ളത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ ആരംഭിച്ചു. ബോട്ടില്‍ വയര്‍ലെസ് സെറ്റ് ഇല്ലാത്തതിനാല്‍ ആശയവിനിമയം സാധിക്കുന്നില്ല. എന്നാല്‍, ബോട്ടിലുള്ളവര്‍ രാവിലെ മൊബൈല്‍ഫോണില്‍ കരയിലേക്ക് വിളിച്ച് പ്രൊപ്പല്ലറില്‍ വല കുരുങ്ങിയതിനാല്‍ ബോട്ട് ഓടിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതായി സുഹൃത്തുക്കള്‍ അറിയിച്ചു.
















