തൃശൂര്‍: പുനര്‍ജ്ജനി പുണ്യം തേടിയെത്തുന്നവര്‍ക്ക് താങ്ങും തണലുമായി സേവാഭാരതി. ഏകാദശി നാളില്‍ തിരുവില്വാമലയില്‍ പുനര്‍ജ്ജനി നൂഴാനെത്തിയവര്‍ക്ക് സഹായഹസ്തവുമായി സേവാഭാരതിയുടെ നിരവധി പ്രവര്‍ത്തരാണ് സജീവമായി രംഗത്തുണ്ടായിരുന്നത്.
സൗജന്യ ഭക്ഷണവും കുടിവെള്ളവുമടക്കമുള്ള സഹായങ്ങള്‍ വിശ്വാസികള്‍ക്കായി സേവാഭാരതി ഒരുക്കിയിരുന്നു. ഭക്തര്‍ക്ക് ദാഹജലവും ഉപ്പുമാവും കപ്പയും ചായയും വിതരണം ചെയ്തു. ഇതിനാവശ്യമായ സാധനങ്ങള്‍ കിലോ മീറ്ററുകള്‍ തലച്ചുമടായാണ് പ്രവര്‍ത്തകര്‍ മലമുകളിലെത്തിച്ചത്.
മല കയറി തുടങ്ങുന്നത് മുതല്‍ തിരിച്ചിറങ്ങി പോകുന്നത് വരെ ഭക്തര്‍ക്ക് ഏതു സഹായത്തിനും സേവാഭാരതി പ്രവര്‍ത്തകര്‍ സജ്ജരായി സ്ഥലത്തുണ്ടായിരുന്നു. അവസാന ഭക്തനും പുനര്‍ജ്ജനി നൂഴ്ന്ന് മലയിറങ്ങുന്നതുവരെ സേവാഭാരതി പ്രവര്‍ത്തകരുടെ സേവനമുണ്ടായി. സേവനങ്ങള്‍ക്ക് ഖണ്ഡ് കാര്യവാഹ് ഹരി നാരായണന്‍, കണ്ണന്‍, വിഷ്ണു, ശ്രീകുമാര്‍, വിശ്വനാഥന്‍, രാമദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
















