Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നമ്പര്‍വണ്‍ കേരളം നമ്പാനാവാത്തതോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:00 am IST
inEditorial

നമ്പര്‍വണ്‍ കേരളത്തില്‍ നിന്ന് അനുദിനം കേള്‍ക്കുന്നതൊന്നും നമ്പര്‍വണ്‍ അല്ലെന്നത് എത്ര വേദനാജനകമാണ്. എല്ലാ കാര്യങ്ങളിലും നമ്മള്‍ മുമ്പിലാണെന്ന് സര്‍ക്കാരും അല്ലാത്തവരും നിരന്തരം കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ദൈന്യതയുടെയും വേദനയുടെയും എത്രയെത്ര സംഭവഗതികളാണുള്ളത്. അതൊന്നും ശ്രദ്ധിക്കാനും കൈത്താങ്ങ് നല്‍കാനും കഴിഞ്ഞില്ലെങ്കില്‍ ഈ പ്രചാരണ ഘോഷങ്ങള്‍ക്കെന്ത് ഗുണം?

   ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരെക്കുറിച്ച് തരിമ്പു പോലും നമ്മള്‍ അന്വേഷിക്കുന്നില്ലെങ്കില്‍ മനുഷ്യരൂപം പൂണ്ടിട്ട് കാര്യമില്ലെന്ന് പറയേണ്ടതില്ല. പ്രഗല്‍ഭരും മറ്റുമായവരുടെ കാര്യത്തില്‍ ആയിരം പേര്‍ ശ്രദ്ധിക്കാനുള്ളപ്പോള്‍ അരികു ജീവിതങ്ങളെ ആര് സംരക്ഷിക്കും?അത്തരം വേദനാജനകമായ ഒരു വാര്‍ത്തയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയാനായത്.ആഹാരം കഴിക്കാനാവാതെ മണ്ണു തിന്നേണ്ടിവന്ന കുഞ്ഞു മക്കളുടെ സ്ഥിതിയില്‍ നെഞ്ചു പൊട്ടേണ്ടതല്ലേ? ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഓരോരുത്തരും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ കരാളമായ മുഖമാവും ലോകത്തിനു മുമ്പില്‍ കേരളത്തിന്റേതായുണ്ടാവുക.

   പറക്കമുറ്റാത്ത മക്കളുമായി അമ്മയും അച്ഛനും പൊതുനിരത്തിനോരത്ത് റക്‌സിന്‍വലിച്ചുകെട്ടി നാളിതുവരെ കഴിഞ്ഞുകൂടുമ്പോഴും അതിസാങ്കേതികയുടെ സങ്കീര്‍ണവഴികള്‍ തേടിപ്പിടിക്കാനായിരുന്നു ഇവിടത്തെ ഭരണാധികാരികളും അവരുടെ ഉദ്യോഗസ്ഥവൃന്ദവും ഔത്സുക്യം കാണിച്ചത്.’ തുടുത്ത ആപ്പിളിന്റെ ഉള്ള് കെട്ടിരിക്കും’ എന്ന ലോകപ്രശസ്ത നാടകകൃത്തിന്റെ നിരീക്ഷണം എത്ര ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.ഇതിനെ പരാമര്‍ശിച്ചല്ലെങ്കിലും ഹൈക്കോടതി നടത്തിയ അഭിപ്രായപ്രകടനം ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചുരസിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാവുകയാണ് ഇവിടത്തെ ഭരണക്കാരും അവരുടെ ഒത്താശക്കാരും.

   എരിയുന്ന വയറിന് ഇത്തിരി ഭക്ഷണം കൊടുക്കാനും തല ചായ്‌ക്കാന്‍ ഒരു കൂരയെങ്കിലും നല്‍കാനും കഴിയാത്തവര്‍ ഏത് ലോകരാജ്യം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ടും എന്തു കാര്യം? ഭരണകൂടത്തിന്റെ മൂക്കിനു താഴെ ഇത്ര ദയനീയമായ സംഭവഗതികളുണ്ടായിട്ടും അതറിഞ്ഞില്ല എന്നാണെങ്കില്‍ ഇവിടെ ഭരണസംവിധാനം ഉണ്ടെന്ന് എങ്ങനെ പറയാനാവും? ഭരണകൂടം എന്നതു തന്നെ ഒരാളോ രണ്ടാളോ ചേര്‍ന്നുള്ള സംവിധാനമല്ലെന്ന് വ്യക്തമാണ്.

   ഓരോരോ വകുപ്പിനും അതിന്റേതായ നടപടി ക്രമങ്ങളും മറ്റുമുണ്ട്. എന്നാല്‍ ഒന്നും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിച്ചോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.ഭരണകൂടത്തിലെ നിശ്ചിതയാളുകള്‍ക്ക് മാത്രമാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്തം എന്നു പറയാനാവില്ല. അതേ സമയം വേണ്ട രീതിയില്‍ കാര്യങ്ങള്‍ നീക്കാനുള്ള ശ്രദ്ധ തുലോം പരിമിതമായിരുന്നു എന്നത് വ്യക്തമാണ്. പ്രസംഗവും ആരോപണ പ്രത്യാരോപണ നാടകങ്ങളും മറ്റും നാടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ഇടവരുത്തില്ലെന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ അറിയണം.പാര്‍ട്ടിനേട്ടവും സ്വന്തം നേട്ടവും നോക്കുന്ന തിരക്കില്‍ സാധാരണക്കാരും നിസ്സഹായരും പുറമ്പോക്കില്‍ ആയാല്‍ ആര്‍ക്കെന്ത് ചേതം? എന്ന മനോഭാവമാണെങ്കില്‍ ഇതിനെക്കാള്‍ ഭീകരമായ അവസ്ഥയാവും ഭാവിയില്‍ ഉണ്ടാവുകയെന്ന് ഓര്‍മപ്പെടുത്തുകയാണ്. സാധാരണ മനുഷ്യരുടെ സ്ഥിതിയറിയാന്‍ വിമാനമേറി അവിടെ നിന്ന് നോക്കിയാല്‍ മതിയെന്ന നികൃഷ്ട രാഷ്‌ട്രീയ നിലപാടു മാറ്റാന്‍ ഈ ദയനീയ സംഭവം വഴിവെച്ചെങ്കില്‍ എന്നേ ഞങ്ങള്‍ക്കു പറയാനുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.