കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തുടക്കമായി. ഇന്ത്യ, ഭൂട്ടാന്, ബംഗല്‍ദേശ്, പാകിസ്ഥാന്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നീ ഏഴ് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 2715 താരങ്ങള്‍ ഗെയിംസില്‍ മാറ്റുരയ്ക്കും. 26 മത്സരയിനങ്ങളിലായി ഇന്ത്യയില്‍ നിന്നും 470, ബംഗല്‍ദേശ് – 470, ഭൂട്ടാന് – 116, മാലിദ്വീപ് – 216, നേപ്പാള്‍ – 596, പാകിസ്ഥാന് – 266, ശ്രീലങ്കയില്‍ നിന്ന് 564 കായികതാരങ്ങളുമാണ് അണിനിരക്കുക. ഇതുവരെ നടന്ന പന്ത്രണ്ട് ഗെയിംസിലും ഇന്ത്യയാണ് കിരീടം കരസ്ഥമാക്കിയത്.
ഒരിടവേളക്കു ശേഷം ക്രിക്കറ്റ് മത്സരയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതകൂടി 2019 സൗത്ത് ഏഷ്യന്‍ ഗെയിംസിനുണ്ട്. 2010ല്‍ ബംഗല്‍ദേശ് ആതിഥേയത്വം വഹിച്ച ധാക്കാ ഗെയിംസിനു ശേഷം 2016ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്നും ക്രിക്കറ്റ് ഒഴിവാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒഴികേയുള്ള അഞ്ജു രാജ്യങ്ങളും തങ്ങളുടെ ടീമുകളെ അണിനിരത്തുന്നുണ്ട്. ട്വന്റി ട്വന്റി ഫോര്‍മാറ്റിലുളള വനിതാ, പുരുഷവിഭാഗം മത്സരങ്ങള്‍ക്ക് കിര്‍ത്തിപൂര്‍, പൊഖാര എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ വേദികളാകും.
ഇത് മൂന്നാം വട്ടമാണ് സൗത്ത് ഏഷ്യന്‍ ഗെയിംസിന് നേപ്പാള്‍ വേദിയാകുന്നത്. നേപ്പാളിന് പുറമേ ഇന്ത്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ മൂന്നും ശ്രീലങ്ക, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ രണ്ടും തവണയും ഗെയിംസിന് ആതിഥേയര്‍ ആയിട്ടുണ്ട്. പത്തുദിവസമാണ് ഗെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: