കണ്ണൂര്‍: സംഘനയ്ക്കായി ജീവന് ബലിയര്‍പ്പിച്ച പഴയ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ കാണാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ അപ്രതീക്ഷിത സന്ദര്‍ശനം. 38 വര്‍ഷം മുമ്പ് തനിക്കൊപ്പം എബിവിപിയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട വി.എ. ഗംഗാധരന്റെ പാനൂര്‍ പത്തായക്കുന്നിലെ വീട്ടില്‍ ഇടയ്ക്കൊക്കെ വി. മുരളീധരന് സന്ദര്‍ശിക്കാറുണ്ടെങ്കിലും കേന്ദ്രമന്ത്രിയായ ശേഷം ആദ്യത്തെ സന്ദര്‍ശനമായിരുന്നു ഇന്നലത്തേത്. അതുകൊണ്ടു തന്നെ ഗംഗാധരന്റെ അമ്മ വി.എ. ലക്ഷ്മിയെ ഈ അപ്രതീക്ഷ സന്ദര്‍ശനം ഒരു വേള അത്ഭുതപ്പെടുത്തി.
കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പാനൂരിലെത്തിയപ്പോഴാണ് പഴയ സഹപ്രവര്ത്തകന് കൂടിയായ ബലിദാനി വി.എ. ഗംഗാധരന്റെ വീട്ടില്‍ മുരളീധരനെത്തിയത്. 1981 ലായിരുന്നു ഗംഗാധരനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. കല്ല്യാശ്ശേരി പഞ്ചായത്ത് ഓഫീസില്‍ ജോലി ലഭിച്ച് ആറാമത്തെ ദിവസം ഓഫീസിന് പുറത്ത് വച്ചാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഗംഗാധരന്റെ കൂടെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്നു താനെന്ന് മുരളീധരന് വ്യക്തമാക്കിയപ്പോള്‍ അമ്മയുടെ ഉള്ളൊന്ന് പിടഞ്ഞു. മുരളീധരന് അടുത്തിരുന്ന് സംസാരിച്ച് തുടങ്ങിയതോടെ ലക്ഷ്മിക്ക് ആദ്യത്തെ അങ്കലാപ്പെല്ലാം പോയി.
മകന് ജോലി ലഭിച്ച സന്തോഷത്തിലായിരുന്ന അമ്മയുടെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞ കൊലപാതകം നടന്ന് 38 വര്‍ഷമാകുമ്പോഴും ഇന്നലെയെന്ന പോലെ അമ്മ കഥകള്‍ ഓര്‍ത്തെടുത്തു. കുടുംബത്തിന്റെ മാത്രമല്ല നാടിന്റെയും പ്രീക്ഷയായിരുന്നു ഗംഗാധരനെന്ന് ലക്ഷ്മി പറഞ്ഞു. അതാണ് തല്ലിക്കെടുത്തിയത്. പത്തായക്കുന്നിലെ തറവാട് വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന ലക്ഷ്മിക്ക് അന്നും ഇന്നും എല്ലാം സംഘമാണ്.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജീല്‍, ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറി കെ.കെ. ധനഞ്ജയന് എന്നിവരും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: