മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കറായി കോണ്‍ഗ്രസ് എംഎല്‍എ നാനാ പട്ടോളെയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് പട്ടോളെയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ബിജെപിയുടെ കിസാന്‍ കതോരെ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള പത്രിക പിന്‍വലിച്ചതോടെയാണ് പട്ടോളെ സ്പീക്കര്‍ പദവി ഉറപ്പിച്ചത്.
കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനാ നേതാവു കൂടിയാണ് പട്ടൊളെ. 2014-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തില്‍ എന്‍സിപിയുടെ മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് എംപി സ്ഥാനത്ത് എത്തിയത്. 2019-ല്‍ നാഗ്പൂരില്‍ നിതിന്‍ ഗഡ്ക്കരിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സകോളി നിയമ സഭാ മണ്ഡലത്തില്‍ നിന്ന് മന്ത്രി പരിണയ് ഫുകെയെയാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു. സര്‍ക്കാരിന് 169 വോട്ടുകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: