Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനം കടക്കെണിയില്‍; മുഖ്യമന്ത്രിയുടെ വിദേശയാത്ര: ചെലവിന് കണക്കില്ല

അനീഷ് അയിലംbyഅനീഷ് അയിലം
Dec 1, 2019, 04:08 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്നു ചെലവാക്കുന്ന കോടികള്‍ക്ക് കണക്കില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തേണ്ട അവസ്ഥയിലായിട്ടും മുഖ്യമന്ത്രിയുടെ എട്ടാമത്തെ വിദേശയാത്ര ജപ്പാനിലും ദക്ഷിണ കൊറിയയിലും പൊടിപൊടിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും കാശില്ലാത്തപ്പോള്‍ മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാര്‍ക്കും  ദിനബത്തയായി നല്‍കുന്നത് 75,000 രൂപ വീതം.

നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലു വരെ 12 ദിവസത്തെ യാത്ര ജപ്പാനിലും ദക്ഷിണകൊറിയയിലുമാണ്. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാല്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദ് എന്നിവരുമുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും സംഘത്തിലുണ്ട്. 

മന്ത്രിമാര്‍ക്കൊപ്പം അവരുടെ ഭാര്യമാരുടെയും ചെലവുകളും സംസ്ഥാന ഖജനാവില്‍ നിന്നാണ്. വിമാനടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപക് വഴിയാണ് ബുക്ക് ചെയ്തത്. യാത്രാ ടിക്കറ്റിനും

മാത്രം അരക്കോടിയിലധികം രൂപ വരും.  ലഘുലേഖകള്‍, വീഡിയോ പ്രസന്റേഷന്‍, ഉപഹാരങ്ങള്‍ എന്നിവ  തയാറാക്കാന്‍  പരസ്യ ഏജന്‍സിക്ക് നല്‍കിയതും അരക്കോടിയിലധികം. ഇതിനു  പുറമെ സംഘത്തിലുള്ള ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം നല്‍കാന്‍ കഴിഞ്ഞ ദിവസം ഉത്തരവായി. ഉത്തരവ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും ഉടന്‍ പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യസെക്രട്ടറി രാജന്‍ ഖോബ്രഗഡെയും അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയിലാണ്. ഈ ചെലവും പൊതുജനത്തിന്റെ ചുമലിലാണ്. 

ഇതിനു മുമ്പ് മറ്റു മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നതും നിരവധി തവണയാണ്. എന്നാല്‍, ഇതു സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ അപേക്ഷയ്‌ക്ക് പോലും കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.  ഈ യാത്രയുടെ ഫലമായി  യാതൊന്നും കേരളത്തിലേക്ക് എത്തിയിട്ടില്ല. പുതിയ വ്യവസായങ്ങളോ പദ്ധതികളോ സാങ്കേതിക സഹായങ്ങളോ പ്രാവര്‍ത്തികമായിട്ടില്ല. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നുവെന്നുള്ള പത്രക്കുറിപ്പുകള്‍  മാത്രം. റീ ബില്‍ഡ് കേരളയ്‌ക്കുള്ള സഹായം പോലും ലഭിച്ചിട്ടില്ല. 

പറന്നത് എട്ട് തവണ

തിരുവനന്തപുരം: മൂന്നര വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി വിദേശത്തേക്ക് പറന്നത് എട്ട് തവണ. എല്ലാത്തവണയും ചെലവ് ഖജനാവില്‍ നിന്ന്. പക്ഷെ ഓരോ യാത്രയ്‌ക്കും എത്ര രൂപ ചെലവായിയെന്ന കണക്ക് മാത്രം സര്‍ക്കാരിന്റെ കൈയിലില്ല.

2016 ഡിസംബര്‍ 21 മുതല്‍ 25 വരെ ദുബായ്‌യിലേക്കായിരുന്നു ആദ്യ യാത്ര. മലയാളി പ്രവാസികളുടെ യോഗവും ഷാര്‍ജയില്‍ സ്‌കൂള്‍ ഉദ്ഘാടനവും. ഒരു വര്‍ഷം കഴിഞ്ഞ് രണ്ടാമത്തെ യാത്ര ബഹ്‌റൈനിലേക്ക്. 2017 ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ നാല് ദിവസം ബഹ്‌റൈനിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു.  2018 ജൂലൈ നാല് മുതല്‍ എട്ടു വരെ അമേരിക്കയിലേക്ക് മൂന്നാം യാത്ര. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ മുഖ്യാതിഥിയായി. അതേവര്‍ഷം സപ്തംബര്‍ രണ്ടിന് ചികിത്സയ്‌ക്കായി ഭാര്യയുമൊത്ത് വീണ്ടും അമേരിക്കയിലേക്ക്. സപ്തംബര്‍ അവസാനം വരെ അമേരിക്കയില്‍ ചികിത്സ. 2018ലെ പ്രളയത്തെ തുടര്‍ന്ന് റീ ബില്‍ഡ് കേരളയ്‌ക്കായി ഒക്‌ടോബര്‍ 16 മുതല്‍ 21 വരെ അബുദാബിയിലും ഷാര്‍ജയിലും. 2019 ഫെബ്രുവരി 13 മുതല്‍ 17 വരെ ലോക കേരളസഭയ്‌ക്കായി വീണ്ടും ദുബായിയില്‍. ഈ വര്‍ഷം തന്നെ മെയ് ഒമ്പത് മുതല്‍ 17 വരെ നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലും അമേരിക്കയിലും. അത് കഴിഞ്ഞ ഉടനെയാണ് 12 ദിവസത്തെ ജപ്പാന്‍, ദക്ഷിണ കൊറിയ യാത്ര. 

വിദേശത്ത് സുരക്ഷ ഒരുക്കിയതിന് ആഭ്യന്തര വകുപ്പ് ലക്ഷങ്ങള്‍ നല്‍കേണ്ടിവന്നു. ഓരോ യാത്രയ്‌ക്കും എത്ര രൂപ വീതം ചെലവായെന്ന് നിയമസഭയിലടക്കം ചോദ്യമുയര്‍ന്നിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. വിവരാവകാശ അപേക്ഷകള്‍ക്കും വിവരങ്ങള്‍ ശേഖരിച്ചുവരുന്നു, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.