ന്യൂദല്‍ഹി : ശ്രീലങ്കയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിനായി ഇന്ത്യ അഞ്ചുലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഭീകരവദത്തെ എതിര്‍ക്കുന്നതിനായി ഇന്ത്യ ഒപ്പം നിന്ന് പ്രവര്‍ത്തിക്കും. ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റേയും സഹായം നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. ഇതിനു പുറമേ സോളാര്‍ പവര്‍ പ്രോജക്ടിനായി 10 കോടി ഡോളറിന്റെ അധിക വായ്പ്പ ശ്രീലങ്കയ്ക്ക് നല്‍കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം 2500 വര്‍ഷത്തോളം പഴക്കം ചെന്നതാണ്. പ്രസിഡന്റ് ഗോതബായയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായമായി. പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.
ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി ഇന്ത്യ ഇതുവരെ 46,000 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും 14,000 വീടുകള്‍ കൂടി നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേയോട് മോദി ആവശ്യപ്പെട്ടു. തമിഴ് വംശജര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ട് വേണ്ടത് ചെയ്യണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള മുഴുവന്‍ ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ഗോതബായ പ്രഖ്യാപിച്ചു.
പ്രസിഡന്റായി ചുമതലയേറ്റെ ശേഷമുള്ള ഗോതബായ രാജപക്സേയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇന്ത്യയിലേക്ക് എത്തിയത്. വ്യാഴാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ദല്‍ഹിയില്‍ എത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
സന്ദര്‍ശന വേളയില്‍ ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നിരവധി വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി സ്വീകരണം നല്കി. വിവിധ ഉന്നതതല വൃത്തങ്ങളുമായി ഗോതബായ കൂടിക്കാഴ്ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: