ദുബായ്: ഇന്ത്യന്‍ ക്യാപ്്റ്റന് വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിന് തൊട്ടരികിലെത്തി.
ഈഡന് ഗാര്‍ഡനില്‍ ചരിത്രം കുറിച്ച പിങ്ക് ടെസ്റ്റില്‍ സെഞ്ചുറി നേടിയ കോഹ്ലി 928 പോയിന്റുമായി രണ്ടാം റാങ്കില്‍ തുടരുകയാണ്. കോഹ്ലിയെക്കാള് മൂന്ന് പോയിന്റ് കൂടുതലുള്ള സ്റ്റീവ് സ്മിത്താണ് (931) ഒന്നാം സ്ഥാനത്ത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി കുറിച്ച ഇന്ത്യയുടെ മായങ്ക് അഗര്‍വാള്‍ ഒരു സ്ഥാനം മുന്നില്‍കയറി പത്താം റാങ്കിലെത്തി. അഗര്‍വാളിന് 700 പോയിന്റുണ്ട്. ആദ്യ പത്ത് റാങ്കില്‍ സ്ഥാനം പിടിച്ച നാലാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്. ചേതേശ്വര്‍ പൂജാര (791), അജിങ്ക്യ രഹാന (759) എന്നിവര്‍ യഥാക്രമം നാല് , അഞ്ച് സ്ഥാനങ്ങളിലാണ്.
ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് മൂന്ന് സ്ഥാനം മുന്നില്‍ കയറി ആദ്യ പത്തില്‍ ഇടം പിടിച്ചു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് ബെന്‍ സ്റ്റോക്സിന്റെ റാങ്കിങ് ഉയര്‍ത്തിയത്.
ഇന്ത്യന്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മയ്ക്കും ഉമേഷ് യാദവിനും ബൗളര്‍മാരുടെ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചു. പുതിയ റാങ്കിങ്ങില്‍ 716 പോയിന്റുമായി ഇഷാന്ത് 17-ാം സ്ഥാനത്തെത്തി. ഉമേഷ് യാദവ് 672 പോയിന്റുമായി ഇരുപത്തിയൊന്നാം റാങ്കിലെത്തി. ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ ആര്. അശ്വിന് ഒമ്പതാം റാങ്കിലേക്ക് കയറി. പരിക്കിനെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജസ്പ്രീത് ബുംറ നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്വാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: