തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആചാരലംഘനം നടത്തുകയും ഇന്നു രാവിലെ കൊച്ചിയില്‍ എത്തിയ തൃപ്തി ദേശാശിയെ സഹായിക്കാന്‍ എത്തുകയും ചെയ്ത ബിന്ദു അമ്മിണിയുടെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിന്ദു അമ്മിണി ഇന്നലെ നിയമമന്ത്രി എ.കെ. ബാലന്റെ ഓഫിസ് സന്ദര്‍ശിക്കുകയും ഒരു മണിക്കൂറോളം ചെലവഴിച്ചെന്നും സ്ഥിരീകരണം. ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും ശേഖരിക്കാനാണ് ബിന്ദു എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ലീഗല്‍ അസിസ്റ്റന്റ് റാങ്ക പട്ടികയുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കാനാണ് എത്തിയതെന്നാണു ബിന്ദുവിന്റെ സ്ഥിരീകരണം. എന്നാല്‍, ഇന്നു രാവിലെ തൃപ്തി ദേശായി എത്തിയതു മുതല്‍ കൈയില്‍ ചില രേഖകള്‍ അടങ്ങിയ ഫയലുമായാണു ബിന്ദു നടന്നത്. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകളും സത്യവാങ്മൂലങ്ങളും അടങ്ങിയ ഫയലെന്നാണ് റിപ്പോര്‍ട്ട്. ഇതു തൃപ്തിക്കും സംഘത്തിനും കൈമാറി ശബരിമലയിലേക്ക് പോകാനുള്ള അനുമതി പോലീസില്‍ നിന്ന് വാങ്ങാനായിരുന്നു സംഘത്തിന്റെ നീക്കം. എന്നാല്‍, ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ശബരിമലയിലേക്കുള്ള യാത്രയ്ക്കു അനുമതിയോ സുരക്ഷയോ നല്‍കില്ലെന്നു പോലീസ് നിലപാട് എടുക്കുകയായിരുന്നു.
അതേസമയം, ശബരിമലയില്‍ ആചാരലംഘനത്തിനായി കൊച്ചിയില്‍ എത്തിയ തൃപ്തി ദേശായിയും സംഘത്തിനും നേരെ ഭക്തരുടെ വന്‍ പ്രതിഷേധം തുടരുകയാണ്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് യുവതീ പ്രവേശനത്തെ തടഞ്ഞ് ഭക്തര്‍ എത്തിയിരിക്കുന്നത്.
നാമജപവും ശരണം വിളിയുമായി നിരവധി ഭക്തര്‍ ഇങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരക്കുകയാണ്. നാമജപ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇവരെ നീക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണ്. അതേസമയം ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് തൃപ്തി ദേശായിയും സംഘവും പോലീസ് കമ്മിഷണര്‍ ഓഫീസിലാണ്. ഇവരുമായി ചര്‍ച്ച നടത്തി വരികയാണ്. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു കത്തയച്ചിരുന്നതായി തൃപ്തി ദേശായി അറിയിച്ചിരുന്നു. യുവതി പ്രവേശനത്തിനു സ്റ്റേയില്ലെന്നാണ് തൃപ്തിയുടെ അവകാശ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: