തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗഷിഗനെ നിയമിച്ചു. മുന്‍ സിഇഒ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.
2009 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തമിഴ്‌നാട് സ്വദേശിയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് നിയമനം.
തൃശൂര്‍, ഇടുക്കി ജില്ലകളില്‍ ജില്ലാ കളക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍, അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍, ഗുരുവയൂര്‍ കൂടല്‍മാണിക്യം ദേവസ്വം കമ്മീഷണര്‍ എന്നീ അധിക ചുമതലകളും കൈകാര്യം ചെയ്തിട്ടുണ്ട്.











