കൊച്ചി: കേരളം വിദ്യാഭ്യാസ രംഗത്ത് ഒന്നാമത്, ആരോഗ്യ രംഗത്ത് ഒന്നാമത്, ജീവിത നിലവാരത്തില്‍ ഒന്നാമത്… അങ്ങനെ സകല രംഗങ്ങളിലും ഒന്നാമതാണെന്നാണ് അവകാശ വാദം. രാജ്യത്താകെയുള്ള മാധ്യമങ്ങളില്‍ ഈ ഒന്നാം നമ്പര്‍ അഹങ്കാരത്തിന്റെ പരസ്യത്തിന് പിണറായി വിജയന് ചെലവിട്ടത് കോടികള്‍. അതില്‍ കുറച്ചു കാശുമതിയായിരുന്നല്ലോ ഒരു ക്ലാസ് റൂമിലെ മാളം അടയ്ക്കാന്‍ എന്ന സോഷ്യല്‍ മീഡിയയിലെ ചോദ്യത്തിന് പ്രസക്തിയുണ്ട് തീര്‍ച്ചയായും.
ഡിജിറ്റല്‍, സ്മാര്‍ട്ട്…കേരളത്തിന്റെ ക്ലാസ് റൂമുകള്‍ക്ക് വിശേഷണങ്ങള്‍ ഏറെ. ഉത്തര്‍പ്രദേശിലെ സ്കൂള്‍ വരാന്തയില്‍ കുട്ടികള്‍ കഴിക്കുന്ന ഉച്ചഭക്ഷണത്തിലെ ഉപ്പിന്റെ അളവു പറഞ്ഞ് യോഗി ആദിത്യനാഥിനെ പരിഹസിച്ചവര്ക്ക് ഇന്നലെ നാവുപൊന്തിയില്ല.
കേരള മോഡല്‍ ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് പാമ്പുകള്‍ സ്ഥിരതാമസമാക്കിയ മാളങ്ങളുള്ള ക്ലാസ് മുറികളുള്ള സ്കൂളും പ്രവര്‍ത്തിക്കുന്നത്.
ക്ലാസ് മുറികളിലെ വലിയ പൊത്തുകളുടെ ചിത്രം ഇന്നലെ സാംസ്ക്കാരിക കേരളം കണ്ടു. കേരളം ഒന്ന് എന്ന് കാട്ടി വടക്കേയിന്ത്യയില്‍ നല്കുന്ന പരസ്യത്തിന് ചെലവിടുന്ന പണത്തിന്റെ ഒരംശം മതിയായിരുന്നു ഈ മാളങ്ങള്‍ അടയ്ക്കാന്‍ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ രോഷം നിറഞ്ഞ വിമര്‍ശനം. ഡിജിറ്റലായ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ പണിയുന്ന തിരക്കില്‍ മാളങ്ങള്‍ അടയ്ക്കാന്‍ മറന്നുപോയി, മകളേ മാപ്പ് എന്നാണ് മറ്റൊരു കമന്റ്. വിദ്യാഭ്യാസമന്ത്രിയും കുട്ടികളും പങ്കെടുക്കുന്ന വീഡിയോകള്‍ ചിത്രീകരിക്കാന്‍ തുലച്ച പണം മതിയായിരുന്നല്ലോ ഷെഹ്ല പഠിച്ച ക്ലാസ് മുറി ശരിയാക്കാനെന്നാണ് മറ്റൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: