വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം മുന്നില്‍ നിന്ന് നയിക്കുന്നത് നാട്ടുകാര്‍. കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. നാട്ടുകാര്‍ക്ക് പിന്തുണയുമായി ബിജെപിയും യുവമോര്‍ച്ചയും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് ആണ് പാമ്പ് കടിയേറ്റ് മരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്കൂളിനെതിരെ സമരത്തിന് ഇറങ്ങുന്നത് ദേശീയ ശ്രദ്ധകിട്ടുമെന്നും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുമെന്ന നേതാക്കളുടെ നിര്‍ദേശാനുസരണമാണ് കോണ്‍ഗ്രസ് സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. പാര്‍ട്ടി കൈയാളുന്ന വകുപ്പിനെതിരെ സമരത്തിനിറങ്ങരുതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഡിവൈഎഫ്ഐയും എസ്എഫ്ഐയും സമരത്തിനിറങ്ങുന്നത് പിണറായി സര്‍ക്കാരിന് എതിരാണെന്നും പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനിന്നതോടെയാണ് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. ഇതിന് എല്ലാവിധ പിന്തുണയും ബിജെപിയും യുവമോര്‍ച്ചയും വാഗ്ദാനം ചെയ്തു. യുവമോര്‍ച്ച സ്കൂളിലേക്ക് മാര്‍ച്ചും നടത്തി.
ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ ഒരു സംഘം നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചു. സ്റ്റാഫ് റൂമിന്റെ വാതില്‍പൂട്ട് കല്ലുകൊണ്ട് തല്ലിത്തകര്‍ത്ത ഒരു സംഘം നാട്ടുകാരാണ് അകത്ത് കയറിയത്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ അനാസ്ഥ കാണിച്ച അധ്യാപകന് മുറിയ്ക്ക് അകത്തുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയത്. ഈ അധ്യാപകന് പിന്‍വാതില്‍ വഴി ഓടിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
പൊലീസ് മാറി നിന്ന അല്‍പസമയത്തിനിടെയാണ് നാട്ടുകാര്‍ അധ്യാപകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സ്റ്റാഫ് റൂമിനുള്ളില്‍ പ്രധാനാധ്യാപകനും മറ്റ് മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. അനാസ്ഥ കാണിച്ചെന്ന് ആരോപണമുയര്‍ന്ന അധ്യാപകന് മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്നില്ല. പ്രധാനാധ്യാപകനു നേരെ ആക്രോശങ്ങളുമായി പാഞ്ഞടുത്ത നാട്ടുകാര്‍ ഏറെ നേരം സംഘര്‍ഷസ്ഥിതിയുണ്ടാക്കി. പിന്നീട് പോലീസെത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്.
സമഗ്ര അന്വേഷണം വേണം: യുവമോര്‍ച്ച
സര്‍വജന സ്കൂളില്‍ വിദ്യാര്‍ത്ഥിനി മരണപെട്ട സംഭവത്തില്‍ സമഗ്ര അന്വഷണം വേണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഹപാഠികളുടെ അഭിപ്രായത്തില്‍ ഗുരുതരമായ വീഴ്ചയാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമാണ്. സ്കൂളുകളുടെ വികസനത്തിന് കോടികള്‍ ചെലവഴിക്കുമ്പോള്‍ കെട്ടിടങ്ങളില്‍ ഉള്ള പൊത്തുകള്‍ പോലും അടക്കാന്‍ സംവിധാനം ഇല്ലെങ്കില്‍ ചിലവഴിക്കുന്ന തുകകള്‍ ഏത് വഴിക്കാണ് പോകുന്നത് എന്നും അന്വഷിക്കണം. കുറ്റക്കാരായ ആധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല് കണമെന്നും യോഗം ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്മലവയല്‍ അധ്യക്ഷത വഹിച്ചു, ഷാജിമോന്‍ചൂരല്‍മല, ദീപുപുത്തന് പുരയില്‍, റെനീഷ്ജോസഫ്, ധന്യരാമന്‍, അരുണ്‍ കെ കെ, വിപിന്‍ദാസ്, സിനേഷ് വാകേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: