ശ്രീമദ്ശങ്കരദേവശ്ച ബന്ധു സായണമാധവൗ
ജ്ഞാനേശ്വരസ്തുകാരാമോ രാമദാസഃ പുരന്ദരഃ
യുഗാബ്ദം 47ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കര്‍ണാടകത്തിലെ പ്രസിദ്ധഭക്തകവിയായിരുന്ന പുരന്ദരദാസന്റെ രചനകള്‍ ഇന്നും ആ നാടിന്റെ ഓരോ മുക്കിലും മൂലയിലും പ്രതിധ്വനിക്കുന്നു. ഇദ്ദേഹം മാധ്വാചാര്യ സമ്പ്രദായത്തിലെ വൈരാഗിയായ കൃഷ്ണഭക്തനാണ്. ഭാരതം മുഴുവന്‍ സഞ്ചരിക്കുകയും ഓരോ തീര്‍ഥസ്ഥാനങ്ങളിലുമെത്തി അവിടെ കുറച്ചു കാലം വസിച്ച ശേഷം അവിടുത്തെ മൂര്‍ത്തിയെക്കുറിച്ച് ഭക്തിരസം തുളുമ്പുന്ന കൃതികള്‍ രചിക്കുകയും പതിവായിരുന്നു. ഇവയില്‍ വളരെക്കുറച്ച് മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. ഇവ ദസിര പദഗളു എന്ന പേരില്‍ പ്രസിദ്ധമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















