Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരേയൊരു മാര്‍ഗം പതിനെട്ടാം പടി…

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 21, 2019, 03:36 am IST
in Samskriti

വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മജ്ഞാനവുമായി ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറിയെത്തുന്ന സ്വാമിമാരുടെ മനസ്സില്‍ ലക്ഷ്യം ഒന്നേയുള്ളു. സത്യമായ പൊന്നു പതിനെട്ടാംപടി കയറി ഹരിഹരസുതനെ കാണണമെന്ന്.

തത്വമസിയുടെ ശ്രീകോവിലിനു തുല്യമായ സ്ഥാനമാണ് ഭക്തമനസ്സുകളില്‍ പരമപവിത്രമായ പതിനെട്ടാംപടിക്കുള്ളത്. അതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടില്ല.

ഭഗവല്‍ സന്നിധിയെ പ്രാപിക്കാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളെയാണ് പതിനെട്ടാംപടി എന്ന് പറയുന്നത്. ഏകദേശം നാലാള്‍ ഉയരത്തില്‍ ചുറ്റും കരിങ്കല്ലുകെട്ടി ഉയര്‍ത്തി ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിക്കകം നിര്‍മിച്ചിരിക്കുന്നത്. ഇതിനകം കഷ്ടിച്ച് ഇരുപത്തഞ്ച് സെന്റോളം വിസ്തീര്‍ണം വരും. ദുഷ്ടമൃഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ സൗകര്യം ലഭിക്കാത്തവണ്ണം സമഭൂമിയില്‍നിന്നും ഉയര്‍ത്തിയാണ് ഈ മതില്‍ക്കകം സൃഷ്ടിച്ചിരിക്കുന്നത്. ശ്രീകോവില്‍, നാലമ്പലം, മടപ്പള്ളി, മണ്ഡപം ഗണപതികോവില്‍, നാഗനട തുടങ്ങിയുള്ള ക്ഷേത്രഭാഗങ്ങളെല്ലാം തന്നെ ഇതിനകംകൊണ്ട് ഒതുങ്ങുന്നു.

പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്നാണ് വിശ്വാസം. നാലുവേദം, ആറുശാസ്ത്രം, നാലുജാതി ചതുരുപായങ്ങള്‍ എന്നിവയെയാണ് പൊന്നുപതിനെട്ടാംപടി പ്രതിനിധാനം ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്. 

മനുഷ്യശരീരത്തില്‍ സൂക്ഷ്മനാഡിമാര്‍ഗം ആറ് ചക്രങ്ങളുണ്ടത്രെ. ഓരോന്നിനും മൂന്നുവീതം പടികള്‍. ഈ പതിനെട്ടുപടികളും കടന്നിട്ടാണ്  കുണ്ഡലിനി ശക്തി പരബ്രഹ്മത്തില്‍ ലയിക്കുന്നതെന്നാണ് പ്രമാണം. ഇതിനെ അടിസ്ഥാനമാക്കിയാല്‍ ശബരിമലശാസ്താവിന്റെ പാദാരവിന്ദങ്ങളിലേക്കുള്ള പതിനെട്ടുപടികള്‍ പതിനെട്ട് കശേരുക്കളെ മുമ്മൂന്നായി വിഭജിച്ച ഷഡാധാരങ്ങളാണെന്ന് സമര്‍ത്ഥിക്കാം. 

നമ്മുടെ പ്രാണനെ ആയാസരഹിതമാക്കി ആധ്യാത്മിക അനുഭൂതിയിലേക്കുള്ള മാര്‍ഗത്തില്‍ ചെന്നെത്തുമ്പോള്‍ പ്രാണന്‍ മൂലാധാരത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് കുണ്ഡലിനീശക്തിയെ ഉണര്‍ത്തി ചൈതന്യത്തോടെ മണിപൂരകത്തില്‍ പ്രവേശിക്കും. ഇതിനുശേഷം സ്വാധിഷ്ഠാനമെന്ന ആധാരത്തിലൂടെ തേജോഭൂമിയില്‍ പരബ്രഹ്മത്തില്‍ ലയിക്കുമ്പോഴാണ് അനിര്‍വചനീയമായ പരമാനന്ദം കൈവരിക. പടികള്‍ക്കുതാഴെ ജ്വലിക്കുന്ന അഗ്നി കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. പടികള്‍ക്ക് ഇരുവശത്തുമുള്ള കൈവരികള്‍ ഇഡാപിംഗലാ നാഡികളാണത്രെ. പടവുകള്‍ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡ്ചക്രങ്ങളാണ്.

 ആത്മാവിന്റെ പാപം കളഞ്ഞാണ് സത്യസ്വരൂപന്റെ സന്നിധിയിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്. പൂങ്കാവനത്തിലേക്ക് പതിനെട്ടാംപടി ചവിട്ടുന്നത്. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടിയെന്ന സങ്കല്‍പ്പം. ഈ പതിനെട്ട് മലകള്‍ അയ്യപ്പന്റെ ആധിപത്യത്തിലായതുകൊണ്ട് പ്രത്യേകം ഒരു ദൈവികത്വം കല്‍പ്പിച്ചിരിക്കുന്നു. ശ്രീകോവിലിന് മുന്നിലെത്തുന്നതിന് മുന്‍പ് ഒരു ഭക്തന്‍ ഈ പൂങ്കാവനത്തിലെ പതിനെട്ട് മലകളും കയറിയിരിക്കണം എന്നതാണ് വിധിപ്രകാരമുള്ള ചടങ്ങ്. ഓരോ പടിയെയും ഓരോ മലയായി സങ്കല്‍പ്പിച്ച് പതിനെട്ട് പടികള്‍ കയറിക്കഴിയുമ്പോള്‍ പതിനെട്ട് മലകളും കയറിയെന്നതാണത്രെ പ്രധാനപ്പെട്ട സങ്കല്‍പ്പം.

മറ്റൊരു സങ്കല്‍പ്പമാണ് ആദ്യത്തെ അഞ്ച് പടികള്‍ പഞ്ചേന്ദ്രിയങ്ങളായും പിന്നീടുള്ള എട്ട് പടികള്‍ അഷ്ടരാഗങ്ങളായും അടുത്ത മൂന്നെണ്ണം സത്വരജതമസ് എന്ന മൂന്ന് ഗുണങ്ങളായും ഏറ്റവും മുകളിലുള്ള രണ്ട് പടികളെ വിദ്യ, അവിദ്യ എന്നിവയായും പരിഗണിച്ചുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.