Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംബുലന്‍സ് ഉള്‍പ്പടെ വാഹനങ്ങള്‍ തടഞ്ഞു; ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി; ജെഎന്‍യു സമരത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 03:20 pm IST
in India

ന്യൂദല്‍ഹി: ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെതിരെ ദല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.  186(പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനെ തടസപ്പെടുത്തുക), 353(ആക്രമത്തിലൂടെ ഒരു പൊതുപ്രവര്‍ത്തകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമം) കുറ്റങ്ങള്‍ ചുമത്തി കിഷന്‍ ഗഡ് പോലീസാണ് പ്രക്ഷോഭകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ശീതകാലസമ്മേളനം ആരംഭിച്ച ഇന്നലെയാണ് പാര്‍ലമെന്റിലേക്ക് ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുള്ള പ്രക്ഷോഭം സംഘടിപ്പിച്ചത്. ജോര്‍ ബാഗിന് സമീപമായി സഫ്ദര്‍ ജംഗ് ടോംബിന് പുറത്തുവച്ച് പോലീസ് ഇടത് വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ ഏറ്റുമുട്ടി. യാതൊരു വിധ പ്രകോപനവുമില്ലാതെ ഇടത് സംഘടനകള്‍ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെ പ്രതിരോധിക്കാന്‍ ലാത്തി വീശി. പ്രക്ഷോഭത്തില്‍ മുപ്പതോളം പോലീസുകാര്‍ക്കും 15 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ലോക്‌സഭയിലും ഒച്ചപാടുണ്ടാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ട് മണിവരെ രാജ്യസഭ നിര്‍ത്തിവച്ചു. 

മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ജെഎന്‍യു പ്രക്ഷോഭകര്‍ ജനജീവിതം ദുസ്സഹമാക്കി. സമരത്തിന്റെ പേരില്‍ രോഗിയേയും വഹിച്ചുള്ള ആംബുലന്‍സ് ഇടത് വിദ്യാര്‍ത്ഥികള്‍ തടസ്സപ്പെടുത്തിയത് അര മണിക്കൂറാണ്. ജെഎന്‍യു സര്‍വകലാശാലയുടെ ഗെയ്റ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അഞ്ച് മിനിറ്റിലധികം ആംബലുന്‍സ് ക്യാമ്പസിനകത്ത് തന്നെ കുടുങ്ങി. തുടര്‍ന്നാണ് ട്രാഫിക്ക് കുരിക്കിലുംപ്പെട്ടത്. രോഗിയുണ്ടെന്ന പരിഗണനപോലും നല്‍കാതെയായിരുന്നു പ്രക്ഷോഭകരുടെ അഴിഞ്ഞാട്ടം. കോളേജ് അധികൃതരുടെ ശ്രമ ഫലമായിട്ടാണ് ആംബുലന്‍സിന് സര്‍വകലാശാലയില്‍നിന്ന് പുറത്തേയ്‌ക്ക് പോകാന്‍ കഴിഞ്ഞത്. കരുതികൂട്ടി പ്രക്ഷോഭകര്‍ ഗെയ്റ്റ് പൂട്ടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. ഡോക്ടര്‍മാരെ പോലും അകത്തേയ്‌ക്ക് കയറ്റിവിടാതെയായിരുന്നു ജെഎന്‍യു അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടിയത്. നാല് പ്രധാന മെട്രോ സ്റ്റേഷനുകളാണ് സമരത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നത്. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സ്റ്റേഷന്‍ എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. 

വിവിധ സ്ഥലങ്ങളിലായി മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങിയ വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതിലേറെപ്പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. പോലീസ് തല്ലിച്ചതച്ചതായി നേതാക്കള്‍ ആരോപിച്ചു. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ഥികളെ തടഞ്ഞത്. പ്രശ്നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു. 

വിദ്യാര്‍ഥികളെ മന്ത്രാലയം ചര്‍ച്ചയ്‌ക്ക് വിളിപ്പിച്ചു. ഫീസ് വര്‍ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ എബിവിപിയും സമരത്തിലാണ്. ജെഎന്‍യുവിലെ യഥാര്‍ഥ പ്രശ്നം ഹോസ്റ്റല്‍ ഫീസ് വര്‍ധനവല്ലെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ കൂട്ടിയ അധിക ചാര്‍ജ്ജാണെന്നും കഴിഞ്ഞ ദിവസം എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ് പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.