ബീജിങ്: ചൈനീസ് നിയന്ത്രിത പ്രദേശമായ ഹോങ്കോങ്ങില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം കനത്തു. ഇന്നലെ സമരത്തിനിറങ്ങിയ പോളിടെക്നിക്ക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് റബര്‍ ബുള്ളറ്റുകളും കണ്ണീര് വാതകവും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും വെടിവയ്പ്പും നടത്തി സമരക്കാരെ ക്യാമ്പസിലേക്ക് മടക്കിയോടിച്ച പോലീസ് സര്‍വകലാശാല വളഞ്ഞിരിക്കുകയാണ്.
പെട്രോള്‍ ബോംബുകളും മറ്റ് നാടന്‍ ആയുധങ്ങളുമായാണ് സമരക്കാര്‍ ഇറങ്ങിയതെങ്കിലും പോലീസ് അവരെ മടക്കിയോടിച്ചു. കണ്ണീര് വാതകമേറ്റ് ശ്വാസംമുട്ടിയും മറ്റും അവര്‍ ക്യാമ്പസിലേക്ക് മടങ്ങുകയാണ്. ഇടയ്ക്കൊന്ന് ശക്തികുറഞ്ഞ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നതു കണ്ട് ശനിയാഴ്ച ചൈന ഹോങ്കോങ്ങില്‍ സൈന്യത്തെ ഇറക്കിയിരുന്നു. തത്ക്കാലം സൈന്യം ഇടപെട്ടിട്ടില്ല. സമരം കൂടുതല്‍ കനത്താല്‍ ഇടപെടാമെന്നാണ് തീരുമാനം.
പോലീസ് സര്‍വശക്തിയുമെടുത്താണ് സമരക്കാരെ നേരിടുന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്തു. ക്യാമ്പസില്‍ കയറിയിട്ടില്ലെങ്കിലും രക്ഷതേടി ഓടുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: