Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഗ്നിശുദ്ധിയോടെ മോദി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 05:00 am IST
inEditorial

റഫാല്‍ വിമാന ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കി നേരത്തെയുള്ള വിധി പുനഃപരിശോധിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് പ്രതിപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ അധാര്‍മിക രാഷ്‌ട്രീയത്തെ തുറന്നുകാട്ടിയിരിക്കുകയാണ്. പ്രതിരോധ ഇടപാടില്‍  അഴിമതിയില്ലെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും 2018ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ മുന്‍മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നതെങ്കിലും ഈ ആവശ്യം കോണ്‍ഗ്രസ്സിന്റേതായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച മുഖ്യ ആരോപണം ഇതാണ്. കോണ്‍ഗ്രസ്സിന്റെ പ്രചാരണ വിഭാഗമായി അധഃപതിച്ച ചില മാധ്യമങ്ങള്‍ റഫാല്‍ ഇടപാട് വന്‍ പ്രതിരോധ കുംഭകോണമായി ചിത്രീകരിക്കുകയും, ഇടപാടിന്റെ സങ്കീര്‍ണ സ്വഭാവത്തെക്കുറിച്ച് അറിയാത്ത സാധാരണക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷം കുത്തിപ്പൊക്കിയ അനാവശ്യ വിവാദം ഇപ്പോഴത്തെ കോടതി വിധിയോടെ അടഞ്ഞ അധ്യായമായി മാറിയിരിക്കുകയാണ്.

ഇന്ത്യ-ഫ്രഞ്ച് സര്‍ക്കാരുകള്‍ തമ്മിലെ ഇടപാടില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് കരാറുണ്ടാക്കിയത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും കോടതി അംഗീകരിച്ചില്ല. യുപിഎ ഭരണകാലത്തെ കരാറിനെക്കാള്‍ വിമാനങ്ങള്‍ക്ക് വില കൂടുതല്‍ കൊടുത്തു, വിമാനങ്ങളുടെ എണ്ണം കുറച്ചു, റഫാല്‍ വിമാന നിര്‍മാണ കമ്പനിയായ ദസ്സോ അവരുടെ ഭാരത പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി അവിഹിതമായി ഇടപെട്ടു എന്നൊക്കെയാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍, ഇവയിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് പരമോന്നത നീതിപീഠം കണ്ടെത്തി. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ദുരുപദിഷ്ടമായ ഹര്‍ജികള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് കോടതി ചെയ്തത്. വിമാനത്തിന്റെ വില നിര്‍ണയത്തോട് പ്രതികരിക്കുമ്പോള്‍ ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന വിധിയിലെ നിരീക്ഷണത്തില്‍നിന്നുതന്നെ കോടതിയുടെ മനോഭാവം വ്യക്തമാണ്.

യഥാര്‍ഥത്തില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ശൂന്യതയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നതായിരുന്നു റഫാല്‍ വിവാദം. നോട്ട് റദ്ദാക്കലിനുശേഷം നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വലവിജയം നേടിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ പുതിയ ആയുധം വേണ്ടിവരുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. മോദിയെ വ്യക്തിഹത്യ നടത്തുന്ന ഒന്നായിരിക്കണം അതെന്ന് അവര്‍ തീരുമാനിച്ചു. ബിജെപിയുടെ നിരന്തരമായ രാഷ്‌ട്രീയ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ടവരൊക്കെ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. രാജീവ് ഗാന്ധിയെ വീഴ്‌ത്തിയ ബൊഫോഴ്‌സ് അഴിമതിയുടെ മാതൃകയില്‍ റഫാല്‍ മോദിയെ തറപറ്റിക്കുമെന്നാണ് ബിജെപി വിരുദ്ധര്‍ കരുതിയത്. എന്നാല്‍, അഴിമതിയുടെ കറപുരളാത്ത വിശുദ്ധ വ്യക്തിത്വമാണ് മോദിയെന്ന് ഉറച്ചു വിശ്വസിക്കുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക പിന്തുണയാണ് ബിജെപിക്ക് നല്‍കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം റഫാല്‍ ആരോപണത്തെക്കുറിച്ച് മിണ്ടാതായി. രാഷ്‌ട്രീയപ്രേരിതമായിരുന്നു വിവാദമെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ ചെന്ന് ആദ്യ വിമാനം ശസ്ത്രപൂജ ചെയ്ത് ഏറ്റുവാങ്ങിയപ്പോഴും കോണ്‍ഗ്രസ് നിശ്ശബ്ദത പാലിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയതോടെ കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരമാണ് ഏറ്റത്. 2018-ലെ സുപ്രീംകോടതിവിധിയുടെ മറവില്‍ മോദിക്കെതിരെ അസത്യപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ സുപ്രീംകോടതി താക്കീതു ചെയ്തിരിക്കുകയാണ്. മേലില്‍ ഇപ്രകാരം നിരുത്തരവാദപരമായി സംസാരിക്കരുതെന്ന് ഈ അപക്വ യുവാവിന് നീതിപീഠം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റഫാല്‍ വിവാദത്തിലൂടെ ആരെ അപകീര്‍ത്തിപ്പെടുത്താനാണോ പ്രതിപക്ഷം ശ്രമിച്ചത് അത് തിരിച്ചടിച്ചു. ഇപ്പോഴത്തെ വിധിയോടെ നരേന്ദ്ര മോദി അഗ്നിശുദ്ധിയോടെ ജനമധ്യത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.