Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഴിമതിയും മൂല്യച്യുതിയും

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 12, 2019, 03:14 am IST
inSamskriti

മക്കളെ, 

ഇന്നു നമ്മുടെ സമൂഹത്തില്‍ എല്ലാ മേഖലയിലും അഴിമതി വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്.   അഴിമതിയില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ബോധവല്‍ക്കരണം പോലുള്ള പരിപാടികള്‍ തീര്‍ച്ചയായും ഗുണംചെയ്യും. അതോടൊപ്പം ശക്തമായ നിയമനടപടികളും ആവശ്യമാണ്. അതുമാത്രമല്ല, ഈ കലിയുഗത്തിലും ആദര്‍ശപൂര്‍ണ്ണമായ ജീവിതം സാധ്യമാണെന്നു കാണിക്കുന്ന വ്യക്തികളുടെ ശ്രേഷ്ഠമാതൃകകള്‍ 

പൊതുജനങ്ങള്‍ക്കുമുന്നില്‍ ഉണ്ടാകണം. സത്യസന്ധത, ലാളിത്യം, ആദര്‍ശനിഷ്ഠ തുടങ്ങിയവ ജീവിതവ്രതമാക്കിയവര്‍ക്കു  സമൂഹത്തില്‍ നല്ല മാറ്റത്തെ കൊണ്ടുവരാനാകും. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഓരോരുത്തരെയും ആരെങ്കിലുമൊക്കെ മാതൃകയാക്കുന്നുണ്ട്. അതിനാല്‍ നമ്മള്‍ ഓരോ വ്യക്തിയും ആദര്‍ശപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ശ്രമിക്കണം.

അത്യാര്‍ത്തികൊണ്ട് അകവും പുറവും അന്ധത ബാധിച്ചവരെ ഇന്നത്തെ സമൂഹത്തില്‍ ധാരാളം കാണാന്‍ കഴിയും. മാര്‍ഗ്ഗം ഏതായാലും, എത്രമാത്രം സമ്പാദിക്കാമോ അത്രമാത്രം സമ്പാദിക്കുക എന്ന മനോഭാവമാണ് പലരുടെയും ബുദ്ധിയിലുറച്ചിരിക്കുന്നത്. അവരുടെ മുന്‍

പില്‍ നിയമവും സര്‍ക്കാരും ഒരു വാതിലടച്ചാല്‍  അവര്‍ വേറെ ഒമ്പത് വാതിലുകള്‍ കണ്ടുപിടിക്കും. ഉദാഹരണത്തിന,് വിദേശരാജ്യങ്ങളില്‍ ഒരു പരിധിക്കപ്പുറം വേഗത്തില്‍ വണ്ടിയോടിച്ചാല്‍, പൊലീസ് പിടിക്കും. വന്‍ തുക പിഴയടയേ്ക്കണ്ടി വരും. ഇങ്ങനെ മൂന്നു തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും. വണ്ടിയുടെ വേഗത കൃത്യമായി നിര്‍ണ്ണയിക്കാ

നുള്ള അത്യാധുനിക ഉപകരണങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. ഡ്രൈവ് ചെയ്യുന്ന വ്യക്തിയും വണ്ടിയും അതിന്റെ നമ്പരും എല്ലാം ഒന്നിച്ചു പതിയുന്ന ക്യാമറകളും പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ കര്‍ശനമായ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് ഒരു മറുവശംകൂടി ഉണ്ട്. പോലീസ് വണ്ടികള്‍ എവിടെയെല്ലാം കാത്തു കിടക്കുന്നു, ക്യാമറ എവിടെയെല്ലാമുണ്ട്, എന്നൊക്കെ അറിയാനുള്ള ഉപകരണങ്ങള്‍ മിക്കവാറും എല്ലാ വാഹനങ്ങളിലുമുണ്ട്. 

പൊലീസോ ക്യാമറയോ  സമീപത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടനെ ആ ഉപകരണം ബീപ്പ് ചെയ്യും. അംഗീകൃത കമ്പനികള്‍ തന്നെയാണ് ഇത്തരം ഉപകരണങ്ങളും വിപണിയിലിറക്കുന്നത്. ഒരു പക്ഷെ, ഈ രണ്ടുപകരണങ്ങളും നിര്‍മ്മിക്കുന്ന കമ്പനി ഒന്നു തന്നെയാകാനും സാധ്യതയുണ്ട്. ഇതുപോലെ, എങ്ങനെയും പണമുണ്ടാക്കണം, സ്വത്തു സമ്പാദിച്ചുകൂട്ടണം എന്നൊക്കെ നിശ്ചയിച്ചുറപ്പിച്ചവര്‍, അതിനുള്ള പുതിയ പുതിയ മാര്‍ഗ്ഗങ്ങളും കണ്ടുപിടിച്ചുകൊണ്ടിരിക്കും. അഴിമതി തടയാന്‍, പിഴവില്ലാത്ത സാങ്കേതികവിദ്യകളും പഴുതില്ലാത്ത നിയമങ്ങളും അത്യാവശ്യമാണ്. 

അഴിമതി നിയന്ത്രിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാനമായ  പങ്കുവഹിക്കാനാകും. കാരണം, പൊതുജനവികാരം ഉണര്‍ത്തുന്നതും,  പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതും മാധ്യമങ്ങളാണ്. ചിലപ്പോള്‍ അഴിമതി മൂടിവെയ്‌ക്കുകയും മറ്റുചിലപ്പോള്‍ ഊതിപെരുപ്പിക്കുകയും ചെയ്യാതെ നിഷ്പക്ഷവും ധീരവുമായ നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കണം. പൊതുവെ സാമ്പത്തിക അഴിമതികളെക്കുറിച്ചു മാത്രമാണ് നമ്മള്‍ ചര്‍ച്ച ചെയ്യാറുള്ളത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും യുദ്ധവും സംഘര്‍ഷവും സൃഷ്ടിക്കുന്നതും നുണ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, ഭീകരവാദവും ഒക്കെ ഓരോതരം അഴിമതിയാണ്. കാരണം അവയെല്ലാം നേരായ മാര്‍ഗ്ഗത്തില്‍നിന്നുള്ള വ്യതിചലനമാണ്.

ഇതിനൊക്കെ അടിസ്ഥാനകാരണം സമൂഹത്തില്‍ വ്യാപകമാകുന്ന മൂല്യശോഷണമാണ്. മൂല്യച്യുതി തടയാന്‍ ശ്രമിക്കാതെ പ്രശ്‌നത്തിന്റെ ബാഹ്യമായ കാരണങ്ങള്‍  കണ്ടുപിടിച്ച്, അതിനു മാത്രം പരിഹാരം കാണുന്നതിനാണു നാമിന്നു മുന്‍തൂക്കം നല്‍കുന്നത്. പുറത്തു കാണുന്ന അനീതിയും അക്രമവും ക്രൂരതയും അഴിമതിയും എല്ലാം മനസ്സിന്റെ വൃത്തിയില്ലായ്‌മകൊണ്ടുണ്ടാകുന്നതാണ്. ബാഹ്യമായ പരിഹാരങ്ങള്‍ക്കൊപ്പം മനുഷ്യമനസ്സിലും പരിവര്‍ത്തനമുണ്ടാകണം. അതിന് വിദ്യാഭ്യാസത്തില്‍ ആത്മീയമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പരസ്പരസ്‌നേഹം, ആദരവ്, വിശ്വാസം, സഹജീവികളോടും പ്രകൃതിയോടുമുള്ള കാരുണ്യം എന്നിവ കുട്ടികളുടെ മനസ്സില്‍ വളരാനുള്ള അന്തരീക്ഷം വീട്ടിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സൃഷ്ടിക്കണം. നല്ലതിന്റെയും ചീത്തയുടെയും തുടക്കം  സ്വന്തം വീട്ടില്‍നിന്നു തന്നെയാണ്. അച്ഛനമ്മമാര്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും മക്കള്‍ക്കു മാതൃകയാകണം. അങ്ങനെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നു നിലനില്‍ക്കുന്ന അഴിമതിക്കു ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ നമുക്കു കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.