Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സൂത്രധാരന്‍

ടി.കെ. ശങ്കരനാരായണന്‍ by ടി.കെ. ശങ്കരനാരായണന്‍
Nov 10, 2019, 07:28 am IST
in Varadyam

രഘുപാര്‍ത്ഥന്‍ തഞ്ചാവൂരില്‍ എംഎക്ക് ചേര്‍ന്നത് സതീശന്‍ പറഞ്ഞാണ് രാമശേഷന്‍ അറിഞ്ഞത്. പ്രമാണങ്ങളെ തന്നിഷ്ടത്തിന് വളച്ചൊടിക്കാന്‍ കഴിവുള്ളവന് ബിരുദാനന്തര ബിരുദമെന്തിന് എന്ന് മനസ്സിന്റെ സ്വകാര്യത്തില്‍ ഒരു ഞരടിപ്പൊട്ടല്‍. ഭാവിയില്‍ സ്വന്തമായി വെബ്‌സൈറ്റൊക്കെ ഉണ്ടാക്കുമ്പോള്‍ എംഎ എന്നു വെക്കുന്നത് ഒരു ബലവും ആധികാരികതയുമാണെന്ന് സതീശനോട് പറഞ്ഞുവത്രേ.

രാമശേഷന് ചെറുതല്ലാത്തൊരു വിഷമം തോന്നി. വെറ്റിലയും പാക്കും ഒരു ദക്ഷിണയും തന്ന് തന്റെ അനുഗ്രഹം വാങ്ങിയിട്ടു വേണമായിരുന്നു ഈ ഉന്നതപഠനം എന്ന് വെറുതെ മനസ്സില്‍ ഒരു കൂര്‍പ്പ്, വെറുതെ. ഇപ്പോള്‍ ഗുരുനാഥ സങ്കല്‍പം തന്നെ കുറഞ്ഞു കുറഞ്ഞു വരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ എന്തു സംശയവും തീര്‍ത്തുതരുന്ന ഗൂഗിള്‍ തന്നെയാണ് ഇപ്പോള്‍ പലര്‍ക്കും ഗുരുനാഥന്‍.

നന്നായി പഠിച്ച് മിടുക്കനായി വരൂ, അകലെയിരുന്ന് രാമശേഷന്‍ ആശീര്‍വദിച്ചു. പക്ഷേ, ശാസ്ത്രത്തില്‍ മായം ചേര്‍ക്കരുത് രഘു.

”സാര്‍, ഞങ്ങളും എംഎക്ക് ചേര്‍ന്നാലോ?”, കൊടുവായൂരിലെ പാര്‍ത്ഥന്‍ ഉന്മേഷത്തോടെ എഴുന്നേറ്റു.

”നല്ലതാണ്… അറിവിന്റെ മറ്റൊരു തലം അവിടെപ്പോയാല്‍ കിട്ടും… അനുഭവങ്ങളുടെ ചക്രവാളം വികസിക്കും… മാത്രമല്ല വ്യത്യസ്ത സംസ്‌കാരമുള്ള രണ്ടു ദേശങ്ങള്‍ ജ്യോതിഷത്തെ എങ്ങനെ കാണുന്നു, വ്യത്യാസങ്ങള്‍, സമാനതകള്‍ എല്ലാം മനസ്സിലാക്കാം… നല്ലതാണ്…”

തഞ്ചാവൂരില്‍ പോയതുകൊണ്ട് തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം അടിമൈസെന്തില്‍ ദിനകരന്‍ സാറുടെ ക്ലാസ്സുകളാണ്. അകാലത്ത് അദ്ദേഹം കാലയവനികയില്‍ മറഞ്ഞു. പുതിയ അദ്ധ്യാപകര്‍ എങ്ങനെ എന്നറിയില്ല.

”സിലബസ് എളുപ്പമാണോ സാര്‍?”

”ഞാനില്ലേ നിങ്ങളെ സഹായിക്കാന്‍”, രാമശേഷന്‍ ധൈര്യം പകര്‍ന്നു. ”ബുദ്ധിമുട്ടു തോന്നുന്ന പേപ്പറുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം…”

എന്നാല്‍ ഒരു കൈ നോക്കിയാലോ എന്ന മട്ടില്‍ കുട്ടികള്‍ പരസ്പരം മുഖം നോക്കി.

”ബിരുദമാണ് പ്രാഥമിക യോഗ്യത…ആരെല്ലാമാണ് ഇവിടെ ഗ്രാജ്വേറ്റ്‌സ്…”

ചിലര്‍ ആവേശത്തോടെ കൈ പൊന്തിച്ചു. ചിലര്‍ സങ്കോചിച്ചു.

”ആരെയും വേദനിപ്പിക്കാന്‍ ചോദിച്ചതല്ല… അടിസ്ഥാന യോഗ്യതയെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ലല്ലോ…”

പിന്നെ രാമശേഷന്‍ തുടര്‍ന്നു.

”ഗ്രാജ്വേഷന്‍ ഉള്ളവര്‍ക്ക് ശ്രമിക്കാം…ഇക്കാലത്ത് യുജിസി പദവിയുള്ള ഒരു യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദം നല്ലതാണ്… യൂണിവേഴ്‌സിറ്റിയുടെ സൈറ്റില്‍ പോയി സാധിക്കുന്നവരെല്ലാം അപ്ലൈ ചെയ്യൂ…വേഗമാവട്ടെ…”

ഇവിടെനിന്നും എത്തിപ്പെടാന്‍ പ്രയാസമുണ്ട്. നേരിട്ട് ബസ്സുകളോ തീവണ്ടിയോ ഇല്ല. ബസ്സാണെങ്കില്‍ കോയമ്പത്തൂര്‍ പോയി മാറിക്കയറണം. തീവണ്ടിയാണെങ്കില്‍ ഈറോഡില്‍നിന്നും കണക്ഷന്‍ വണ്ടി പിടിക്കണം.

ഇത്തിരി കഷ്ടപ്പെടാതെ ഒരു പോസ്റ്റ് ഗ്രാജ്വേഷന്‍ ബിരുദം കിട്ടുമോ?

താന്‍ കൂടെയുണ്ട് എന്ന ധൈര്യത്തിലാണ് ശാരിക എം.എക്ക് ചേര്‍ന്നത്. ഒന്നിച്ചുള്ള വരവും പോക്കും. അവസാനമത് എത്താന്‍ പാടില്ലാത്ത ദിക്കില്‍ എത്തി.

ശാരിക എംഎ എടുത്തു എന്നല്ലാതെ അത് പ്രയോജനപ്പെടുത്തിയില്ല. ദിനകരന്‍ സാറുടെ അകാലവിയോഗം സംഭവിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഡോക്ടറേറ്റും എടുക്കുമായിരുന്നു.

‘യാത്രകളും വഴിയമ്പലങ്ങളും നമുക്കുവേണ്ടി കാലേ നിശ്ചയിക്കപ്പെടുന്നു’ എന്നെഴുതിയ മഹാനായ എഴുത്തുകാരനെ നിമിഷനേരം രാമശേഷന്‍ ഓര്‍ത്തു. ‘അനാദിയായ ഭൃഗുസംഹിത…”

”ഇന്ന് അക്കാദമിക് തലത്തില്‍ ജ്യോതിഷം പാഠ്യവിഷയമാവുന്നു എന്നത് വലിയ കാര്യമാണ്…യുജിസി അംഗീകാരമുള്ള നാലു യൂണിവേഴ്‌സിറ്റികളില്‍ ജ്യോതിഷം ഇപ്പോള്‍ പാഠ്യവിഷയമാണ്… വലിയ കാര്യമല്ലേ?”

കുട്ടികള്‍ ഉത്തേജിതരായതുപോലെ തോന്നി. മുഖത്ത് ഒരു പുതിയ പ്രസരിപ്പ്.

”സത്യസന്ധമായി സമീപിച്ചാല്‍ ഇതൊരു മാന്യമായ തൊഴിലാണ്…ഒരുപാടു പേര്‍ക്ക് ആശ്വാസം നല്‍കാവുന്ന തൊഴില്‍…”

ദിനകരന്‍സാര്‍ എപ്പോഴും ഈ ആശ്വാസത്തിലാണ് ഊന്നിയിരുന്നത്. ജ്യോതിഷി പ്രമാണങ്ങളെ വിട്ട് കൗണ്‍സിലറായി മാറുന്ന രസതന്ത്രം. പ്രശ്‌നങ്ങളുമായി വരുന്നവരെ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചാടിക്കാന്‍ എളുപ്പമാണ്. സമാധാനത്തോടെ പറഞ്ഞയയ്‌ക്കലോ?

”ഓകെ…ആരെല്ലാം തീരുമാനിച്ചു?”

രാമശേഷന്‍ വീണ്ടും ഒന്നു ചൂടുപിടിപ്പിച്ചു.

”സാര്‍ താമസസൗകര്യം?”

”പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റിക്കടുത്തുതന്നെ വിമന്‍സ് ഹോസ്റ്റലുണ്ട്…ആണുങ്ങള്‍ക്ക് തഞ്ചാവൂരില്‍ ഇഷ്ടംപോലെ ലോഡ്ജുകളുണ്ട്…റെയില്‍വേ സ്റ്റേഷനില്‍ ഡോര്‍മെട്രി സംവിധാനമുണ്ട്…”

ഉത്തേജനം കിട്ടിയപോലെ എല്ലാവരും ഒന്നു വിടര്‍ന്നു വികസിച്ചു.

”മാസത്തില്‍ രണ്ടു ക്ലാസ്സല്ലേ…മറ്റൊരു സ്റ്റേറ്റില്‍ പോയി പഠിക്കല്‍ ഡിഫ്രന്റ് എക്‌സ്പീരിയന്‍സല്ലേ?”

”ഫുഡ്ഡൊക്കെ…”, ശാപ്പാട്ടുരാമനായ കുമാര്‍ ഭക്ഷണത്തിലാണ് കയറിപ്പിടിച്ചത്.

”യൂണിവേഴ്‌സിറ്റി കാന്റീന്‍ ഗംഭീരമാണ്… പാരമ്പര്യ ഭക്ഷണവും ഉത്തരേന്ത്യന്‍ വിഭവങ്ങളും കിട്ടും…അല്ലെങ്കിലും തമിഴ്‌നാട്ടില്‍ ഫുഡ്ഡിനാണോ പ്രോബ്ലം?”

എല്ലാം ഒത്തുവന്നിരിക്കുന്നു എന്ന് ക്ലാസ്സിന് തോന്നി. ബിരുദമുള്ളവരെല്ലാം തഞ്ചാവൂര്‍ക്ക് വണ്ടി കയറാന്‍ സന്നദ്ധരായി.

അന്ന് ക്ലാസ്സു പിരിയുമ്പോഴും രാമശേഷന്റെ മനസ്സില്‍ ആ സത്യം അലോസരം പോലെ അവശേഷിച്ചു. എംഎക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് വെറ്റിലയും പാക്കും ദക്ഷിണയും തന്ന് രഘുപാര്‍ത്ഥന്‍ തന്റെ അനുഗ്രഹം വാങ്ങേണ്ടതായിരുന്നില്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Kerala

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.