Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാപങ്ങളൊഴുക്കാന്‍ പഞ്ചപ്രയാഗ്

ദേവഭൂമിയിലൂടെbyദേവഭൂമിയിലൂടെ
Nov 7, 2019, 03:57 am IST
inSamskriti

ഭൂമിയില്‍ ദൈവങ്ങള്‍  വാഴുന്ന  സ്വര്‍ഗമാകുന്നു ഉത്തരാഖണ്ഡ്. മഞ്ഞുമൂടിയ മലനിരകളുടെ ഹിമാലയന്‍ ഗാംഭീര്യം, കൊടും കാടുകള്‍, പ്രകൃതിയുടെ താണ്ഡവങ്ങള്‍  അതിജീവിച്ച് പ്രതാപത്തോടെ വാഴുന്ന പുണ്യസ്ഥലികള്‍… രുദ്രദേവന്റെ മായാപ്രപഞ്ചം. പ്രകൃതിയുടെ അനന്ത വൈചിത്ര്യത്തിനു മുമ്പില്‍ ധ്യാനലീനരാകാന്‍ ഉത്തരാഖണ്ഡിലെത്തുക. അത്  പഞ്ചപ്രയാഗില്‍ നിന്നാവാം. 

ഹിമാലയത്തിലെ ശതോപാന്ഥില്‍ നിന്ന് ഉത്ഭവിക്കുന്ന  അളകനന്ദാനദി അഞ്ചു നദികളോടൊപ്പം പലയിടങ്ങളിലായി സംഗമിച്ച് ഒടുവില്‍ ഗംഗയില്‍ ലയിക്കുന്നു. വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ്  എന്നിങ്ങനെ അളകനന്ദയുമായി സംഗമിക്കുന്ന അഞ്ചു പുണ്യതീര്‍ഥങ്ങളേയും ചേര്‍ത്തു പറയുന്ന പേരാണ് പഞ്ചപ്രയാഗ്. പ്രയാഗ്‌രാജിലെ ത്രിവേണീ സംഗമം കഴിഞ്ഞാല്‍ ഹൈന്ദവര്‍ ഏറ്റവും പവിത്രമായി കാണുന്ന സ്‌നാനതീര്‍ഥങ്ങളാണ് പഞ്ചപ്രയാഗിലുള്ളത്.  ഇവയില്‍ സ്‌നാനം ചെയ്താല്‍ പാപങ്ങളകലും.

വിഷ്ണുപ്രയാഗ്

അളകനന്ദാനദിയുടെ ആദ്യസമാഗമം ധൗലിഗംഗയുമായാണ്. ഈ പ്രദേശം വിഷ്ണുപ്രയാഗ് എന്നറിയപ്പെടുന്നുത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് നാരദമുനി വിഷ്ണുഭഗവാനെ തപസ്സനുഷ്ഠിച്ച് പ്രത്യക്ഷപ്പെടുത്തിയ വിഷ്ണുപ്രയാഗ്. പഞ്ചപാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്ര ഇതുവഴിയായിരുന്നു. ഇന്‍ഡോര്‍ മഹാറാണിയായിരുന്ന അഹല്യാബായ് 1889 ല്‍ നിര്‍മിച്ച ഷഡ്‌കോണാകൃതിയിലുള്ള  വിഷ്ണുക്ഷേത്രവും അതോടനുബന്ധിച്ചുള്ള വിഷ്ണുകുണ്ഡും ഇവിടേക്ക് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.

നന്ദപ്രയാഗ്

ഹിമാലയത്തിലെ നന്ദാദേവി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നന്ദാകിനി നദിയുമായി  അളകനന്ദ സംഗമിക്കുന്നയിടമാണ് നന്ദപ്രയാഗ്. നന്ദയെന്ന രാജാവ് ദേവപ്രീതിക്കായ് യജ്ഞം നടത്തിയത് ഈ നദിയോരത്തായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ മറ്റൊരു പേരായ നന്ദ(നന്ദന്‍)  എന്ന വാക്കില്‍ നിന്നാണ് സ്ഥലത്തിന്റെ നാമോല്‍പത്തിയെും പറയപ്പെടുന്നു. ഒരു കാലത്ത് യദു വംശത്തിന്റെ തലസ്ഥാനനഗരിയായിരുന്നു നന്ദപ്രയാഗ് പട്ടണം ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണുള്ളത്.

കര്‍ണപ്രയാഗ്

പിണ്ഡാര്‍, അളകനന്ദ നദികള്‍  കൂടിച്ചേരുന്ന പുണ്യതീര്‍ഥമാണ് കര്‍ണപ്രയാഗ്. നന്ദാദേവി, പിണ്ഡാറിന്റെയും പ്രഭവസ്ഥാനമാകുന്നു. . കര്‍ണന്‍ ഇവിടെ തപസ്സു ചെയ്തതായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.  കര്‍ണന് സൂര്യഭഗവാന്‍ കവചകുണ്ഡലങ്ങള്‍ സമ്മാനിച്ചതും ഇവിടെ വച്ചായിരുന്നു.  ഭഗവാന്‍ കൃഷ്ണന്‍ കര്‍ണന്റെ ഭൗതികദേഹം സംസ്‌ക്കരിച്ചതും ഇവിടെയാണ്.

രുദ്രപ്രയാഗ്

രുദ്രന്റെ രൗദ്രതാണ്ഡവത്തിന് സാക്ഷിയായ പുണ്യസങ്കേതമാണ് രുദ്രപ്രയാഗ്. മന്ദാകിനി നദിയുമായി അളകനന്ദ  ഇവിടെ സംഗമിക്കുന്നു. ശിവഭഗവാന്‍ ഇവിടെയിരുന്ന് രുദ്രവീണമീട്ടിയതായും ഐതിഹ്യങ്ങള്‍ പറയുന്നു. നാരദമുനി ശിവനില്‍ നിന്ന്  സംഗീതം പഠിക്കാനായി ഭഗവനാനെ ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയതും രുദ്രപ്രയാഗിലായിരുന്നു, രുദ്രനാഥന്റെയും ചാമുണ്ഡാദേവിയുടെയും പ്രസിദ്ധങ്ങളായ രണ്ടു ക്ഷേത്രങ്ങള്‍ ഈ നദിക്കരയില്‍ കാണാം.

ദേവപ്രയാഗ്

ദേവന്മാരുടെയെല്ലാം ഒത്തുചേരുന്നിടമാണ് ദേവപ്രയാഗ്. അളകനന്ദ ഇവിടെ ഭാഗീരഥീ നദിയുമായി കൂടിച്ചേരുന്നു. സരസ്വതീ നദിയും അദൃശ്യയായെത്തി  ഇവയോടൊപ്പം ലയിക്കുന്നതായും പ്രദേശവാസികള്‍ വിശ്വസിക്കുന്നു.  ദേവശര്‍മയെന്ന മുനിയുടെ ആശ്രമം ഇവിടെയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ദേവപ്രയാഗെന്ന്  നദീസംഗമം അറിയപ്പെടുന്നത്. ശില്‍പഭംഗിയാല്‍ പ്രസിദ്ധമായ രഘുനാഥ്ജി ക്ഷേത്രം ദേവപ്രയാഗിലാണുള്ളത്. ഗിഡ്ഡാഞ്ചല്‍, നരസിംഹാഞ്ചല്‍, ദശരഥാഞ്ചല്‍ പര്‍വതങ്ങള്‍ക്കിടയിലുള്ള ദേവപ്രയാഗ,് തെഹ്‌രി ഗര്‍വാള്‍ ജില്ലയുടെ ഭാഗമാണ്. ബദ്‌രീനാഥ്  ക്ഷേത്രത്തിലെ പുരോഹിതരുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പുണ്യഭൂമി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.